‘സ്പാ’ ​ഫെ​ബ്രു​വ​രി 12ന്

ആ​ക​ർ​ഷ​ണീ​യ​ത​യും നി​ഗൂ​ഢ​ത​യും കു​റ​ച്ച​ധി​കം ആ​കാം​ഷ​യും ഉ​ണ​ർ​ത്തി, ഇ​ത്തി​രി ദു​രൂ​ഹ​ത കൂ​ടി കൂ​ട്ടി​ച്ചേ​ർ​ത്ത് പോ​സ്റ്റ​റു​ക​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ച “സ്പാ’ ​ഫെ​ബ്രു​വ​രി 12ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. എ​ബ്രി​ഡ് ഷൈ​ൻ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ൽ സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ, വി​നീ​ത് ത​ട്ടി​ൽ, പ്ര​ശാ​ന്ത് അ​ല​ക്‌​സാ​ണ്ട​ർ,മേ​ജ​ർ ര​വി, വി​ജ​യ് മേ​നോ​ൻ, ദി​നേ​ശ് പ്ര​ഭാ​ക​ർ, അ​ശ്വി​ൻ കു​മാ​ർ, ശ്രീ​കാ​ന്ത് മു​ര​ളി, കി​ച്ചു ടെ​ല്ല​സ്,ജോ​ജി കെ. ​ജോ​ൺ, സ​ജി​മോ​ൻ പാ​റ​യി​ൽ, എ​ബി, ഫെ​ബി, മാ​സ്‌​ക് മാ​ൻ, ശ്രു​തി മേ​നോ​ൻ, രാ​ധി​ക രാ​ധാ​കൃ​ഷ്ണ​ൻ, ശ്രീ​ജ ദാ​സ്, പൂ​ജി​ത മേ​നോ​ൻ, റി​മ ദ​ത്ത, ശ്രീ​ല​ക്ഷ്മി ഭ​ട്ട്, നീ​ന കു​റു​പ്പ്, മേ​ഘ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഒ​രു സ്പാ ​സെ​ന്‍റ​റും അ​വി​ടെ വ​രു​ന്ന വി​വി​ധ സ്വ​ഭാ​വ​ക്കാ​യ ആ​ൾ​ക്കാ​രും അ​വ​രെ ചു​റ്റി​പ്പ​റ്റി​യു​ള്ള കാ​ര്യ​ങ്ങ​ളും വ​ള​രെ ര​സ​ക​ര​മാ​യി ഹാ​സ്യ​രൂ​പ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ”​ര​ഹ​സ്യ​ങ്ങ​ൾ ര​ഹ​സ്യ​ങ്ങ​ളാ​ണ് ചി​ല കാ​ര​ണ​ങ്ങ​ളാ​ൽ’ എ​ന്ന ടാ​ഗ് ലൈ​നോ​ടു​കൂ​ടി പു​റ​ത്തി​റ​ക്കി​യ​ത്.
സ്പാ​റ​യി​ൽ ക്രി​യേ​ഷ​ൻ​സ്, സ​ഞ്ജു ജെ ​ഫി​ലിം​സ് എ​ന്നീ ബാ​ന​റി​ൽ സ്പാ​റ​യി​ൽ, സ​ഞ്ജു ജെ ​എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് “സ്പാ’ ​നി​ർ​മി​ക്കു​ന്ന​ത്. ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം സ്വ​രൂ​പ് ഫി​ലി​പ്പ് നി​ർ​വ​ഹി​ക്കു​ന്നു.

ന​മ്മു​ടെ ചു​റ്റു​വ​ട്ട​ത്ത് ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ​യും ആ​ളു​ക​ളെ​യും സ​സൂ​ക്ഷ്മം ശ്ര​ദ്ധി​ച്ച് അ​വ​രെ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി യ​ഥാ​ർ​ത്ഥ ഭാ​വ​ത്തോ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​ക്കു​ന്ന പ്ര​തി​ഭാ​സ​മ്പ​ന്ന​നാ​യ സം​വി​ധാ​യ​ക​നാ​ണ് എ​ബ്രി​ഡ് ഷൈ​ൻ. സം​ഗീ​തം-​ഇ​ഷാ​ൻ ഛബ്ര, ​ഗാ​ന​ര​ച​ന-​ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ, സ​ന്തോ​ഷ് വ​ർ​മ, ആ​ന​ന്ദ് ശ്രീ​രാ​ജ്, എ​ഡി​റ്റ​ർ-​മ​നോ​ജ്, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ-​സ​ഞ്ജു ജെ, ​ഫൈ​ന​ൽ മി​ക്സ്-​എം.​ആ​ർ. രാ​ജ​കൃ​ഷ്ണ​ൻ, സൗ​ണ്ട് ഡി​സൈ​ൻ ആ​ൻ​ഡ് സൗ​ണ്ട് എ​ഡി​റ്റിം​ഗ്-​ശ്രീ ശ​ങ്ക​ർ, പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​ന​ർ-​ഷി​ജി പ​ട്ട​ണം, കോ​സ്റ്റ്യൂം​സ്-​ഡി​സൈ​ൻ സു​ജി​ത്ത് മ​ട്ട​ന്നൂ​ർ.

മേ​ക്ക​പ്പ്-​പി.​വി. ശ​ങ്ക​ർ, സ്റ്റ​ണ്ട്-​മാ​ഫി​യ ശ​ശി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ആ​ർ​ച്ച എ​സ്. പാ​റ​യി​ൽ, ഡി​ഐ-​ആ​ക്‌​ഷ​ൻ ഫ്രെ​യിം​സ് മീ​ഡി​യ, ക​ള​റി​സ്റ്റ്-​സു​ജി​ത്ത് സ​ദാ​ശി​വ​ൻ, സ്റ്റി​ൽ​സ്-​നി​ദാ​ദ് കെ.​എ​ൻ., വി​എ​ഫ്എ​ക്സ്-​മാ​ർ​ജാ​ര, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ-​ടെ​ൻ പോ​യി​ന്‍റ്. ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്-​ഒ​ബ്സ്ക്യൂ​റ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്. വേ​ൾ​ഡ് വൈ​ഡാ​യി സൈ​ബ​ർ സി​സ്റ്റം ഓ​സ്ട്രേ​ലി​യ,”സ്പാ’ ​റി​ലീ​സ് ചെ​യ്യു​മ്പോ​ൾ കേ​ര​ള​ത്തി​ലും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലും സ്പാ​റ​യി​ൽ ആ​ൻ​ഡ് ചാ​രി​യ​റ്റ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്നു. പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.

Related posts

Leave a Comment