ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി; ആ​ളു​ക​ളെ തി​രി​ച്ച​റി​യു​ന്നു​;ഗാ​യ​ക​ൻ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യം സൂക്ഷ്മ നിരീക്ഷണത്തിൽ

ചെ​ന്നൈ: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഗാ​യ​ക​ൻ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി. അ​ദ്ദേ​ഹം ആ​ളു​ക​ളെ തി​രി​ച്ച​റി​യു​ന്നു​ണ്ടെ​ന്ന് മ​ക​ൻ എ​സ്.​പി.​ച​ര​ൻ പ​റ​ഞ്ഞു.

“അ​പ്പാ മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നു​ണ്ട്. പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​യി കു​റ​ച്ചു​ദി​വ​സ​ത്തി​ന​കം തി​രി​ച്ചെ​ത്തും’- ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ൽ ച​ര​ൻ പ​റ​ഞ്ഞു.

ചെ​ന്നൈ അ​രു​മ്പാ​ക്കം നെ​ൽ​സ​ണ്‍​മാ​ണി​ക്കം റോ​ഡി​ലു​ള്ള എം​ജി​എം ഹെ​ൽ​ത്ത് കെ​യ​ർ ആ​ശു​പ​ത്രി​യി​ലാ​ണ് എ​സ്പി​ബി ചി​കി​ത്സ​യി​ലു​ള്ള​ത്.

അ​ദ്ദേ​ഹം ഇ​പ്പോ​ഴും വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത്. ഡോ​ക്ട​ർ​മാ​രു​ടെ സൂ​ക്ഷ്മ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് എ​സ്പി​ബി​യെ​ന്നു ആ​ശു​പ​ത്രി നേ​ര​ത്തെ പു​റ​ത്തി​റ​ക്കി​യ പ്ര​സ്‌​താ​വ​ന​യി​ൽ അ​റി​യി​ച്ചി​രു​ന്നു.

ഓ​ഗ​സ്റ്റ് അ​ഞ്ചി​നാ​ണ് എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. എ​ന്നാ​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ എ​സ്പി​ബി​യു​ടെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​വു​ക​യും ഐ​സി​യു​വി​ലേ​ക്കു മാ​റ്റു​ക​യു​മാ​യി​രു​ന്നു.

Related posts

Leave a Comment