പകര്‍പ്പാവകാശം ലംഘിച്ചു; വലിയ തുക അടയ്‌ക്കേണ്ടിവരും! ചിത്രയ്ക്കും എസ്.പി ബാലസുബ്രഹ്മണ്യത്തിനും ഇളയരാജയുടെ വക്കീല്‍ നോട്ടീസ്‌

SPB_Chitraചെ​ന്നൈ: ഗാ​യ​ക​രാ​യ കെ.​എ​സ് ചി​ത്ര​യ്ക്കും എ​സ്.​പി ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​നു​മെ​തി​രെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഇ​ള​യ​രാ​ജ നി​യ​മ​ന​ട​പ​ടി​ക്ക്. താ​ൻ‌ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ഗാ​ന​ങ്ങ​ൾ അ​നു​മ​തി​യി​ല്ലാ​തെ വി​വി​ധ വേ​ദി​ക​ളി​ൽ ആ​ല​പി​ച്ചെ​ന്നാ​രോ​പി​ച്ച് ഇ​ള​യ​രാ​ജ ഇ​രു​വ​ർ​ക്കു​മെ​തി​രെ വ​ക്കീ​ൽ‌ നോ​ട്ടീ​സ് അ​യ​ച്ചു. എ​സ്പി ബാ​ല​സു​ബ്ര​ഹ്മ​ണ്യ​മാ​ണ് ഫേ​സ്ബു​ക്കി​ലൂ​ടെ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

പ​ക​ര്‍​പ്പാ​വ​കാ​ശം ലം​ഘി​ച്ച​തി​നാ​ല്‍ ത​ങ്ങ​ള്‍ വ​ലി​യ തു​ക അ​ട​യ്‌​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് നോ​ട്ടീ​സി​ലു​ള്ള​തെ​ന്ന് എ​സ്പി​ബി പ​റ​യു​ന്നു. മ​ക​ന്‍ ച​ര​ണ്‍ രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത എ​സ്പി​ബി 50 യു​ടെ ഭാ​ഗ​മാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ സം​ഗീ​ത പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് താനിപ്പോൾ. അ​തി​നി​ട​യി​ലാ​ണ് വ​ക്കീ​ല്‍ നോ​ട്ടീ​സ് ല​ഭി​ച്ചത്. എ​നി​ക്കും ചി​ത്ര​യ്ക്കും ച​ര​ണി​നും പ​രി​പാ​ടി​ക​ളു​ടെ സം​ഘാ​ട​ക​ള്‍​ക്കു​മെ​തി​രെ​യാ​ണ് നോ​ട്ടീ​സ്. അ​തി​നാ​ല്‍ ഇ​നി ഇളയരാജയുടെ ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ക്കാ​ന്‍ നി​യ​മ ത​ട​സ​ങ്ങ​ളു​ണ്ടെ​ന്ന് എ​സ്പി​ബി ഫേ​സ്ബു​ക്കി​ൽ പ​റ​ഞ്ഞു.

Related posts