സ്പീക്കർ ആരാണെന്ന് നാളെയറിയാം: വലത് സ്ഥാനാർഥിയായി പി സി വിഷ്ണുനാഥും ഇടത് സ്ഥാനാർഥിയായി എം ബി രാജേഷും  മത്സരിക്കുന്നു


തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ൻ യു​ഡി​എ​ഫ് തീ​രു​മാ​നം. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി പി.​സി. വി​ഷ്ണു​നാ​ഥി​നെ തീ​രു​മാ​നി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​ന്‍​പ​തി​നാ​ണ് സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക.

ഇ​ട​തു മു​ന്ന​ണി എം.​ബി രാ​ജേ​ഷി​നെ​യാ​ണ് സ്പീ​ക്ക​റാ​യി തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. സ്പീ​ക്ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 വ​രെ ന​ൽ​കാം.

അ​തേ​സ​മ​യം, പ​തി​ന​ഞ്ചാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ആ​ദ്യ​സ​മ്മേ​ള​നം തു​ട​ങ്ങി. അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യാ​ണ് ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. പ്രോ​ടേം സ്പീ​ക്ക​ര്‍ പി.​ടി.​എ റ​ഹീ​മി​നു മു​മ്പാ​കെ​യാ​ണ് അം​ഗ​ങ്ങ​ള്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​ത്.

Related posts

Leave a Comment