മൂന്ന് ആഴ്ചകളുടെ വ്യത്യാസം! ഡ​ൽ​ഹി​യു​ടെ വ​നി​താ മു​ഖ്യ​മ​ന്ത്രി​മാ​ർ, ഇ​വ​ർ മ​ര​ണ​ത്തി​ലും കാ​ര​ണ​ത്തി​ലും ഒ​ന്നാ​യി; കാ​ഷ്മീ​ർ വി​ഭ​ജ​ന വി​ഷ​യ​ത്തി​ൽ അ​ഭി​പ്രാ​യം പ്ര​ക​ട​പ്പി​ച്ച​തി​നു പി​ന്നാ​ലെ മ​ര​ണം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തി​ന്‍റെ ര​ണ്ടു വ​നി​താ മു​ഖ്യ​മ​ന്ത്രി​മാ​രും ഓ​ർ​മ​യാ​യി. അ​തും മൂ​ന്ന് ആ​ഴ്ച​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ. ഇ​രു​വ​രും മ​രി​ച്ച​തും ഹൃ​ദ​യാ​ഘാ​തം മൂ​ല​മെ​ന്ന​തും മ​റ്റൊ​രു യാ​ദൃ​ശ്ചി​ക​ത. ഡ​ൽ​ഹി മു​ൻ മു​ഖ്യ​മ​ന്ത്രി ഷീ​ല ദീ​ക്ഷി​ത് ക​ഴി​ഞ്ഞ മാ​സം 20 ന് ​ആ​ണ് അ​ന്ത​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച മു​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി കൂ​ടി​യാ​യ സു​ഷ​മ സ്വ​രാ​ജും അ​ന്ത​രി​ച്ചു.

ഷീ​ല​യും സു​ഷ​മ​യും മാ​ത്ര​മാ​ണ് ഡ​ൽ​ഹി ഭ​രി​ച്ച വ​നി​ത​ക​ൾ. ഇ​രു​വ​രു​ടേ​യും മ​ര​ണ​വും സ​മാ​ന​ത​ക​ൾ നി​റ​ഞ്ഞ​താ​യി. പ്രാ​യ​ത്തി​ന്‍റെ അ​വ​ശ​ത​ക​ളും രോ​ഗ​ങ്ങ​ളും അ​ല​ട്ടി​യി​രു​ന്നെ​ങ്കി​ലും സ​ജീ​വ​മാ​യി പൊ​തു​രം​ഗ​ത്ത് ഇ​ട​പെ​ട​ൽ ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് ഷീ​ല ദീ​ക്ഷി​തി​ന്‍റെ അ​പ്ര​തീ​ക്ഷി​ത മ​ര​ണം. സു​ഷ​മ​യും രോ​ഗ​ങ്ങ​ളു​ടെ അ​വ​ശ​ത​യി​ൽ ആ​യി​രു​ന്നെ​ങ്കി​ലും രാ​ഷ്ട്രീ​യ​ത്തി​ൽ സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. കാ​ഷ്മീ​ർ വി​ഭ​ജ​ന വി​ഷ​യ​ത്തി​ൽ വ​രെ ത​ന്‍റെ അ​ഭി​പ്രാ​യം പ്ര​ക​ട​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് മ​ര​ണം വി​ളി​ച്ച​ത്.

ഡ​ൽ​ഹി​യു​ടെ ആ​ദ്യ വ​നി​താ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു സു​ഷ​മ സ്വ​രാ​ജ്. 1998 ഒ​ക്ടോ​ബ​ർ 12 മു​ത​ൽ 1998 ഡി​സം​ബ​ർ മൂ​ന്നു വ​രെ​യാ​ണ് അ​വ​ർ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​ത്. സു​ഷ​മ​യു​ടെ മ​ന്ത്രി​സ​ഭ വീ​ണ​തി​നു പി​ന്നാ​ലെ ഷീ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലേ​റി. പി​ന്നീ​ട് ദീ​ർ​ഘ​മാ​യ 15 വ​ർ​ഷം ഷീ​ല ദീ​ക്ഷി​ത് ഡ​ൽ​ഹി​യെ ന​യി​ച്ചു.

അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആം ​ആ​ദ്മി​പാ​ർ​ട്ടി​യു​ടെ തേ​രോ​ട്ട​ത്തി​ലാ​ണ് ഷീ​ല​യ്ക്കു പ​ടി​യി​റ​ങ്ങേ​ണ്ടി​വ​ന്ന​ത്. ഡ​ൽ​ഹി​യു​ടെ ഭ​ര​ണ​ത്തി​ൽ സു​ഷ​മ മു​ൻ​ഗാ​മി​യാ​യെ​ങ്കി​ലും മ​ര​ണ​ത്തി​ൽ ഷീ​ലയുടെ പിൻഗാമിയായി.

Related posts