‘അ​ന്നേ അ​റി​യാ​മാ​യി​രു​ന്നു ഇ​ന്‍​ഡി​ഗോ നേ​ര്‍​വ​ഴി​ക്ക് പോ​കു​ന്ന സ്ഥാ​പ​ന​മ​ല്ലെ​ന്ന്, ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ളം കൊ​ടു​ത്ത് യാ​ത്ര​ക്കാ​രെ യ​ജ​മാ​ന​ന്മാ​രാ​യി ക​ണ്ട് ന​ന്നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക’: ഇ. ​പി ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ര്‍: ഇ​ന്‍​ഡി​ഗോ വി​മാ​ന​ക്ക​മ്പ​നി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മു​തി​ര്‍​ന്ന സി​പി​എം നേ​താ​വ് ഇ. ​പി ജ​യ​രാ​ജ​ന്‍. ഇ​ത് നേ​ര്‍​വ​ഴി​ക്ക് പോ​കു​ന്ന സ്ഥാ​പ​ന​മ​ല്ല​ന്ന് അ​ന്നേ ത​നി​ക്ക് അ​റി​യാ​മാ​യി​രു​ന്നു എ​ന്ന് ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

ഇ​ൻ​ഡി​ഗോ​യു​ടെ മാ​നേ​ജ്‌​മെ​ന്‍റ് തെ​റ്റാ​യ വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി സ​ര്‍​വീ​സു​ക​ള്‍ കൂ​ട്ട​ത്തോ​ടെ ഇ​ന്‍​ഡി​ഗോ റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് യാ​ത്ര​ക്കാ​ര്‍ ദു​രി​ത​ത്തി​ലാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ന്‍ അ​നു​ഭ​വം ഓ​ര്‍​ത്തെ​ടു​ത്ത് കൊ​ണ്ടാ​ണ് ഇ ​പി ജ​യ​രാ​ജ​ന്‍റെ പ്ര​തി​ക​ര​ണം.

ഇ​ന്‍​ഡി​ഗോ​യു​മാ​യു​ള്ള ത​ന്‍റെ പ്ര​ശ്‌​നം അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​ന്‍​ഡി​ഗോ വി​മാ​ന​ക്ക​മ്പ​നി തെ​റ്റ് തി​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ളം കൊ​ടു​ത്ത് യാ​ത്ര​ക്കാ​രെ യ​ജ​മാ​ന​ന്മാ​രാ​യി ക​ണ്ട് ന​ന്നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക. തെ​റ്റാ​യ പ്ര​വ​ണ​ത​ക​ള്‍ തി​രു​ത്തി മാ​നേ​ജ്‌​മെ​ന്‍റ് മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്നും അ​ദ്ദ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment