ഏക ആശ്രയം നീയേ അയ്യപ്പാ…  സഞ്ചാരികൾ ആരും എത്തുന്നില്ല;  കുമളിയിലെ  സു​ഗ​ന്ധ​വി​ള വ്യാ​പാ​ര വി​പ​ണി രൂ​ക്ഷ​മാ​യ പ്ര​തി​സ​ന്ധി​യി​ൽ

കു​മ​ളി: സ​ഞ്ചാ​രി​ക​ൾ എ​ത്താ​ത്ത​തി​നാ​ൽ സു​ഗ​ന്ധ​വി​ള വ്യാ​പാ​ര വി​പ​ണി രൂ​ക്ഷ​മാ​യ പ്ര​തി​സ​ന്ധി​യി​ൽ. ഓ​രോ വ​ർ​ഷ​വും കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ വ്യാ​പാ​രം ന​ട​ന്നി​രു​ന്ന സ്പൈ​സ​സ് ഷോ​പ്പു​ക​ളാ​ണ് ഇ​പ്പോ​ൾ വ്യാ​പാ​രം ഇ​ല്ലാ​തെ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ ഏ​ക ആ​ശ്ര​യം ശ​ബ​രി​മ​ല സീ​സ​ണി​ലെ ക​ച്ച​വ​ടം മാ​ത്ര​മാ​ണെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

പ്ര​ധാ​ന​മാ​യും തേ​ക്ക​ടി വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന സ്വ​ദേ​ശ-​വി​ദേ​ശ സ​ഞ്ചാ​രി​ക​ളെ ആ​ശ്ര​യി​ച്ച് മാ​ത്ര​മാ​ണ് കു​മ​ളി​യി​ലെ സു​ഗ​ന്ധ​വി​ള ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ത​ര വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ല​നി​ല്പ്. എ​ന്നാ​ൽ, മു​ൻ വ​ർ​ഷം കേ​ര​ള​ത്തി​ലെ മ​ഹാ​പ്ര​ള​യ​വും തു​ട​ർ​ന്നു​ണ്ടാ​യ നി​പ്പ വൈ​റ​സ് ബാ​ധ​യും സ​ഞ്ചാ​രി​ക​ളു​ടെ കേ​ര​ള​ത്തി​ലേ​ക്കു​ള്ള വ​ര​വി​നെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

ഏ​ലം, കാ​പ്പി, കു​രു​മു​ള​ക്, തേ​യി​ല, ക​റി​മ​സാ​ല​ക​ൾ, ക​ശു​വ​ണ്ടി പ​രി​പ്പ്, ബ​ദാം, ചി​പ്സ് തു​ട​ങ്ങി​യ​വ​യാ​ണ് വി​ല്പ​ന​യി​ല്ലാ​തെ ക​ട​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ അ​ഡ്വാ​ൻ​സ് ന​ൽ​കി​യാ​ണ് ഓ​രോ സ്പൈ​സ​സ് ഷോ​പ്പും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ചി​ല ഫെ​സ്റ്റി​വ​ൽ സീ​സ​ണും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​വും ല​ഭി​ക്കു​ന്ന വ്യാ​പാ​രം മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ വ്യാ​പാ​രി​ക​ൾ​ക്ക് അ​ല്പം ആ​ശ്വാ​സം.

Related posts