താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീഴുക! ഭീമാകാരന്‍ എട്ടുകാലിയെ പിടികൂടാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചത് ഇതാണ്; സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോ കാണാം

wt4rwതാന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീഴുക എന്നൊരു പഴഞ്ചൊല്ലുണ്ട് മലയാളത്തില്‍. ഈ പഴഞ്ചൊല്ലിന് സമാനമായ രീതിയില്‍ ഒരു യുവാവിന് സംഭവിച്ച അബദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍  ചിരിക്ക് വഴിവെച്ചുകൊണ്ടിരിക്കുന്നത്.

വീടിന്റെ സീലിംങ്ങില്‍ ഇരുന്ന എട്ടുകാലിയെ പിടിക്കാന്‍ ഒരു ശ്രമം നടത്തിയതാണ് യുവാവ്. ഒരു പാത്രത്തില്‍ എട്ടുകാലിയെ കുടുക്കാനാണ് യുവാവ് ശ്രമം നടത്തിയത്. എട്ടുകാലി പാത്രത്തില്‍ കുടുങ്ങി എന്നുറപ്പായപ്പോള്‍ യുവാവ് പതുക്കെ പാത്രം വലിച്ചു. കസേരയില്‍ നിന്ന് താഴെയിറങ്ങി നോക്കിയപ്പോള്‍ എട്ടുകാലിയെ കാണുന്നില്ല.

എവിടെപ്പോയെന്ന് നോക്കിയപ്പോഴാണ് അറിയുന്നത്, അത് തന്റെ മുഖത്ത് തന്നെ സ്ഥലം പിടിച്ചുണ്ടായിരുന്നു എന്ന്. തന്നെ കുടുക്കാന്‍ ശ്രമിച്ച വിരുതനെ എട്ടുകാലി ആക്രമിച്ചോ ഇല്ലയോ എന്നതറിയാന്‍ വീഡിയോ അവസരമൊരുക്കുന്നില്ല. ഏതായാലും എട്ടുകാലിയ്ക്കായ് വിരിച്ച വലയില്‍ കുടുങ്ങിയത് യുവാവ് തന്നെയായിരുന്നു.

https://youtu.be/eoWfzhxXHEs

Related posts