ഈ ചെളിക്കളി അല്പം കടന്നു പോയില്ലേ; സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ളി നി​റ​ഞ്ഞ ഗ്രൗ​ണ്ടി​ൽ; വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ക​ട​ന​ത്തെ ബാ​ധി​ച്ചെ​ന്ന് ആ​ക്ഷേ​പം

ക​ൽ​പ്പ​റ്റ: സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ ഹോ​സ്റ്റ​ലു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത് ചെ​ളി നി​റ​ഞ്ഞ ഗ്രൗ​ണ്ടി​ലാ​യ​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ക​ട​ന​ത്തെ ബാ​ധി​ച്ചെ​ന്ന് ആ​ക്ഷേ​പ​മു​യ​രു​ന്നു. ഇ​ന്ന​ലെ ന​ട​ന്ന സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സി​ൽ 200ല​ധി​കം കു​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

അ​ത്‌ലറ്റി​ക്സ്, ഫു​ട്ബോ​ൾ, വോ​ളി​ബോ​ൾ ഇ​ന​ങ്ങ​ളി​ലേ​ക്കാ​യി​രു​ന്നു ഇ​ന്ന​ലെ സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ് ന​ട​ന്ന​ത്. സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ് ന​ട​ന്ന എ​സ്ക​ഐം​ജെ സ്കൂ​ൾ ഗ്രൗ​ണ്ട് മ​ഴ​യി​ൽ ചെ​ളി​നി​റ​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. ഇ​തി​ലാ​യി​രു​ന്നു കു​ട്ടി​ക​ളു​ടെ കാ​യി​ക ക്ഷ​മ​താ പ​രീ​ക്ഷ.

പ​ല കു​ട്ടി​ക​ൾ​ക്കും ത​ങ്ങ​ളു​ടെ മി​ക​ച്ച പ്ര​ക​ട​നം ഇ​വി​ടെ പു​റ​ത്തെ​ടു​ക്കാ​നാ​യി​ല്ലെ​ന്നാ​ണ് ര​ക്ഷി​താ​ക്ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ ആ​ക്ഷേ​പം.30 മീ​റ്റ​ർ ഓ​ട്ടം, സ്റ്റാ​ന്‍റിം​ഗ് ബ്രാ​ഡ് ജം​പ്, 10 മീ​റ്റ​ർ ഷ​ട്ടി​ൽ റ​ണ്‍ എ​ന്നി​വ​യാ​യി​രു​ന്നു കു​ട്ടി​ക​ളു​ടെ കാ​യി​ക്ഷ​മ​ത അ​ള​ക്കാ​ൻ അ​ധി​കൃ​ത​ർ പ​രീ​ക്ഷി​ച്ച​ത്.

എ​ന്നാ​ൽ ച​ളി നി​റ​ഞ്ഞ​തി​നാ​ൽ പ​ല കു​ട്ടി​ക​ൾ​ക്കും അ​വ​രു​ടെ മി​ക​വി​ലേ​ക്ക് ഉ​യാ​രാ​നാ​യി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പ​മു​യ​ർ​ന്ന​ത്. ഏ​ഴ്, എ​ട്ട്, പ്ല​സ് വ​ണ്‍, ഡി​ഗ്രി ഒ​ന്നാം വ​ർ​ഷം എ​ന്നീ ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള സെ​ല​ക്ഷ​നാ​ണ് ന​ട​ത്തി​യ​ത്.

ക​ന​ത്ത മ​ഴ​യാ​യ​തി​നാ​ൽ സെ​ല​ക്ഷ​ൻ മാ​റ്റി​വയ്ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്നെ​ങ്കി​ലും 15ന് ​മു​ന്പ് സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന​ത​ല​ത്തി​ൽ നി​ന്നു നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നാ​ലാ​ണ് സെ​ല​ക്ഷ​ൻ ന​ട​ത്തി​യ​ത്. ക​ന​ത്ത മ​ഴ​യി​ൽ ചെ​ളി​ക്കു​ള​മാ​യി മാ​റി​യ ഗ്രൗ​ണ്ടി​ൽ കു​ട്ടി​ക​ൾ സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

Related posts

Leave a Comment