ച​ത​വി​ന് സ​മാ​ന​മാ​യ പാ​ടു​ക​ളും ര​ക്തം ക​ട്ട​പി​ടി​ച്ച നി​ലയും; ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​നി​യു​ടെ ദു​രൂ​ഹ മ​ര​ണം; ഒ​ന്നി​ച്ചു ക​ഴി​യു​ന്ന സി​ക്ക​ന്ത​റെ​ പൊക്കി പോലീസ്


പേ​രാ​വൂ​ർ: ആ​ര്യ​പ​റ​മ്പി​ൽ ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​നി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പേ​രാ​വൂ​ർ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ജാ​ർ​ഖ​ണ്ഡ് ഗും​ല ജി​ല്ല​യി​ലെ ഗാ​ഗ്ര സ്വ​ദേ​ശി പ​രേ​ത​നാ​യ ല​ക്ഷ്മ​ൺ ബ​റൈ​കി​ന്‍റെ മ​ക​ൾ മം​മ്ത കു​മാ​രി​യെ​യാ​ണ്(20) ആ​ര്യ​പ്പ​റ​മ്പ് സെ​ന്‍റ് മേ​രീ​സ് എ​സ്റ്റേ​റ്റി​ലെ താ​മ​സ്ഥ​ല​ത്ത് ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

യു​വ​തി​യു​ടെ ദേ​ഹ​ത്ത് ച​ത​വി​ന് സ​മാ​ന​മാ​യ പാ​ടു​ക​ളും ര​ക്തം ക​ട്ട​പി​ടി​ച്ച നി​ല​യി​ലും ക​ണ്ട​തോ​ടെ​യാ​ണ് പോ​ലീ​സി​ന് കൊ​ല​പാ​ത​മാ​കാം എ​ന്ന സം​ശ​യം ഉ​ണ്ടാ​യ​ത്.

കൊ​ല​പാ​ത​ക​മാ​ണെ​ന്ന സം​ശ​യ​ത്തി​ൽ ര​ണ്ട് ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളെ പേ​രാ​വൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട് .മം​മ്ത​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ന്നി​ച്ചു ക​ഴി​യു​ന്ന സി​ക്ക​ന്ത​റെ​ന്ന യു​വാ​വി​നെ​യും സി​ക്ക​ന്ത​റി​ന്‍റെ കൂ​ടെ ജോ​ലി ചെ​യ്യു​ന്ന മ​റ്റൊ​രാ​ളെ​യു​മാ​ണ് പോ​ലീ​സ് ചോ​ദ്യം ചെ​യ്യാ​ൻ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Related posts

Leave a Comment