ആ​പ് റെ​ഡി​യാ​കു​ മ്പോള്‍ പാ​ഴ്സ​ൽ മ​ദ്യം! ബി​​​വ​​​റേ​​​ജ​​​സ്, ക​​​ൺ​​​സ്യൂ​​​മ​​​ർ ഫെ​​​ഡ് എ​​​ന്നി​​​വ​​​യു​​​ടെ ഔ​​​ട്ട്‌ലെറ്റു​​​ക​​​ൾ​​​ക്കൊ​​​പ്പം ബാ​​​റു​​​ക​​​ൾ വ​​​ഴി​​​യും കു​​​പ്പി​​​യി​​​ൽ മ​​​ദ്യം ന​​​ൽ​​​കും; ബാ​​​റു​​​ക​​​ൾ രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു വ​​​രെ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​വ​​​റേ​​​ജ​​​സ് ഔ​​​ട്ട്‌ലെറ്റു​​​ക​​​ളു​​​ടെ ഓ​​​ണ്‍​ലൈ​​​ന്‍ ബു​​​ക്കിം​​​ഗ് സം​​​വി​​​ധാ​​​നം സ​​​ജ്ജ​​​മാ​​​കു​​​ന്ന മു​​​റ​​​യ്ക്കു ബാ​​​റു​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള മ​​​ദ്യ​​​വി​​​ൽ​​​പ്പന​​​ശാ​​​ല​​​ക​​​ൾ തു​​​റ​​​ക്കും. ബാ​​​റു​​​ക​​​ൾ രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു വ​​​രെ തു​​​റ​​​ന്നു പ്ര​​​വ൪​​​ത്തി​​​ക്കു​​​മെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി എ​​​ക്സൈ​​​സ് വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.

മൊ​​​ബൈ​​​ൽ ആ​​പ് സ​​​ജ്ജ​​​മാ​​​കു​​​ന്ന മു​​​റ​​​യ്ക്കു മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ തു​​​റ​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു. ബി​​​വ​​​റേ​​​ജ​​​സ്, ക​​​ൺ​​​സ്യൂ​​​മ​​​ർ ഫെ​​​ഡ് എ​​​ന്നി​​​വ​​​യു​​​ടെ ഔ​​​ട്ട്‌ലെറ്റു​​​ക​​​ൾ​​​ക്കൊ​​​പ്പം ബാ​​​റു​​​ക​​​ൾ വ​​​ഴി​​​യും കു​​​പ്പി​​​യി​​​ൽ മ​​​ദ്യം ന​​​ൽ​​​കും.

ബാ​​​റു​​​ക​​​ളി​​​ലെ മ​​​ദ്യ വി​​​ൽ​​​പ​​​ന​​​യു​​​ടെ മേ​​​ൽ​​​നോ​​​ട്ടം ബി​​​വ​​​റേ​​​ജ​​​സ് എംഡി വ​​​ഹി​​​ക്കും.​ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ചു​​​കൊ​​​ണ്ട് പാ​​​ഴ്സ​​​ല്‍ സ​​​ര്‍​വീ​​​സി​​​നാ​​​യി ബാ൪ ​​​കൗ​​​ണ്ട​​​റു​​​ക​​​ൾ തു​​​റ​​​ക്കാം. ബാ​​​റു​​​ക​​​ളി​​​ല്‍ മ​​​ദ്യവി​​​ത​​​ര​​​ണ​​​ത്തി​​​നും ആ​​​ഹാ​​​ര വി​​​ത​​​ര​​​ണ​​​ത്തി​​​നും ഈ ​​​നി​​​ബ​​​ന്ധ​​​ന​ ബാ​​​ധ​​​കം.

ക്ല​​ബ്ബുക​​ൾ

ഈ ​​​സം​​​വി​​​ധാ​​​നം നി​​​ല​​​വി​​​ല്‍ വ​​​രു​​​ന്ന ദി​​​വ​​​സം മു​​​ത​​​ല്‍ ക്ല​​​ബ്ബുക​​​ളി​​​ല്‍ ഒ​​​രു സ​​​മ​​​യ​​​ത്ത് അ​​​ഞ്ച് ആ​​​ളു​​​ക​​​ളി​​​ല​​​ധി​​​കം വ​​​രി​​​ല്ല എ​​​ന്നു​​​ള്ള നി​​​ബ​​​ന്ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​യി സാ​​​മൂ​​​ഹി​​​ക അ​​​ക​​​ലം പാ​​​ലി​​​ച്ചു മെ​​​ംബ​​​ര്‍​മാ​​​ര്‍​ക്കു മ​​​ദ്യ​​​വും ആ​​​ഹാ​​​ര​​​വും പാ​​​ഴ്സ​​​ലാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്യാം. ടെ​​​ലി​​​ഫോ​​​ണ്‍ വ​​​ഴി​​​യു​​​ള്ള ബു​​​ക്കിം​​​ഗോ അ​​​നു​​​യോ​​​ജ്യ​​​മാ​​​യ മ​​​റ്റു മാ​​​ര്‍​ഗ​​​ങ്ങ​​​ളോ ക്ല​​​ബ്ബുക​​​ള്‍ ഇ​​​തി​​​നാ​​​യി സ്വീ​​​ക​​​രി​​​ക്ക​​​ണം.

ക്ല​​​ബ്ബുക​​​ളി​​​ല്‍ മെ​​​ംബര്‍​മാ​​​ര​​​ല്ലാ​​​ത്ത​​​വ​​​രു​​​ടെ പ്ര​​​വേ​​​ശ​​​നം അ​​​നു​​​വ​​​ദ​​​നീ​​​യ​​​മ​​​ല്ല.ക​​​ള്ളു​​ഷാ​​​പ്പു​​​ക​​​ളി​​​ല്‍ നി​​​ല​​​വി​​​ലു​​​ള്ള വ്യ​​​വ​​​സ്ഥ​​​ക​​​ള്‍​ക്കു വി​​​ധേ​​​യ​​​മാ​​​യി ക​​​ള്ളും ആ​​​ഹാ​​​ര​​​വും വി​​​ത​​​ര​​​ണം ചെ​​​യ്യാം.

ബി​​​വ​​​റേ​​​ജ​​​സി​​​ൽ​​നി​​​ന്നു മൊ​​​ത്തവി​​​ല​​​യ്ക്കു മദ്യം വാ​​​ങ്ങു​​​ന്ന ബാ​​​റു​​​ട​​​മ​​​ക​​​ൾ 20 ശ​​​ത​​​മാ​​​നം ലാ​​​ഭ​​​ത്തി​​​ൽ വി​​​ല്പ​​ന ന​​​ട​​​ത്തും. ഇ​​​തു​​​വ​​​ഴി സ​​​ർ​​​ക്കാ​​​രി​​​നു ന​​​ഷ്ട​​​മു​​​ണ്ടാ​​​കും. പ​​​ര​​​മാ​​​വ​​​ധി വി​​​ല്പ​​​ന വി​​​ല​​​യി​​​ൽ അ​​​ധി​​​ക​​​രി​​​ച്ച തു​​​ക ബാ​​​റു​​​കാ൪ ഈ​​​ടാ​​​ക്കാ​​​ൻ പാ​​​ടി​​​ല്ല.

Related posts

Leave a Comment