ആറ് അറകളിലായി സൂക്ഷിച്ചിരിക്കുന്ന സ്പിരിറ്റ് ഊറ്റിയെടുത്തത് അതീവരഹസ്യമായി! സ​ര്‍​ക്കാ​ര്‍ ചെ​ല​വി​ലെ​ത്തി​ച്ച സ്പി​രി​റ്റി​ലെ തി​രി​മ​റി; മൂ​ന്നു​ പേ​ര്‍ അ​റ​സ്റ്റി​ല്‍

തി​​രു​​വ​​ല്ല: സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ സ്ഥാ​​പ​​ന​​മാ​​യ പു​​ളി​​ക്കീ​​ഴ് ട്രാ​​വ​​ന്‍​കൂ​​ര്‍ ഷു​​ഗേ​​ഴ്‌​​സ് ആ​​ന്‍​ഡ് കെ​​മി​​ക്ക​​ല്‍​സി​​ലേ​​ക്ക് എ​​ത്തി​​യ ടാ​​ങ്ക​​ര്‍ ലോ​​റി​​ക​​ളി​​ല്‍നി​​ന്ന് 20,687 ലി​​റ്റ​​ര്‍ സ്പി​​രി​​റ്റ് മ​​റി​​ച്ചുവി​​റ്റ സം​​ഭ​​വ​​ത്തി​​ല്‍ ജ​​ന​​റ​​ല്‍ മാ​​നേ​​ജ​​ര്‍ ഉ​​ള്‍​പ്പെടെ ഏ​​ഴു പേ​​ര്‍​ക്കെ​​തി​​രേ പു​​ളി​​ക്കീ​​ഴ് പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു. ലോ​​റി ഡ്രൈ​​വ​​ര്‍​മാ​​രും ക​​ണ​​ക്ക് സൂ​​ക്ഷി​​പ്പു​​കാ​​ര​​നു​​മ​​ട​​ക്കം മൂ​​ന്നു പേ​​ര്‍ അ​​റ​​സ്റ്റി​​ല്‍.

ലോ​​റി ഡ്രൈ​​വ​​ര്‍​മാ​​രാ​​യ തൃ​​ശൂ​​ര്‍ പൊ​​ട്ട​​ച്ചി​​റ കു​​ന്ന​​ത്ത് വീ​​ട്ടി​​ല്‍ ന​​ന്ദ​​കു​​മാ​​ര്‍, ഇ​​ടു​​ക്കി കാ​​വു​​മ്പാ​​ടി വ​​ട്ട​​ക്കു​​ന്നേ​​ല്‍ വീ​​ട്ടി​​ല്‍ സി​​ജോ തോ​​മ​​സ്, ട്രാ​​വ​​ന്‍​കൂ​​ര്‍ ഷു​​ഗേ​​ഴ്‌​​സി​​ല്‍ സ്പി​​രി​​റ്റി​​ന്‍റെ ക​​ണ​​ക്ക് സൂ​​ക്ഷി​​ക്കു​​ന്ന പാ​​ണ്ട​​നാ​​ട് മ​​ണി​​വീ​​ണ വീ​​ട്ടി​​ല്‍ അ​​രു​​ണ്‍ കു​​മാ​​ര്‍ എ​​ന്നിവ​​രാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. ഇ​​വ​​രെ വൈ​​ദ്യപ​​രി​​ശോ​​ധ​​ന​​യ്ക്കു ശേ​​ഷം കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി റി​​മാ​​ന്‍​ഡ് ചെ​​യ്തു.

ട്രാ​​വ​​ന്‍​കൂ​​ര്‍ ഷു​​ഗേ​​ഴ്‌​​സ് ആ​​ന്‍​ഡ് കെ​​മി​​ക്ക​​ല്‍​സ് ജ​​ന​​റ​​ല്‍ മാ​​നേ​​ജ​​ര്‍ അ​​ല​​ക്സ് പി. ​​ഏ​​ബ്ര​​ഹാം, പേ​​ഴ്സ​​ണ​​ല്‍ മാ​​നേ​​ജ​​ര്‍ ഷെ​​ഹിം, പ്രൊ​​ഡ​​ക്‌ഷന്‍ മാ​​നേ​​ജ​​ര്‍ മേ​​ഘ മു​​ര​​ളി, ടാ​​ങ്ക​​റി​​ലെ​​ത്തി​​ച്ച സ്പി​​രി​​റ്റ് മ​​റി​​ച്ചുവി​​ല്‍​ക്കാ​​ന്‍ സ​​ഹാ​​യി​​ച്ച മ​​ധ്യ​​പ്ര​​ദേ​​ശ് ബൈ​​ത്തു​​ള്‍ സ്വ​​ദേ​​ശി അ​​ബു എ​​ന്നി​​വ​​ര്‍​ക്കെ​​തി​​രേ​​യും കേ​​സെ​​ടു​​ത്തി​​ട്ടു​​ണ്ട്.

അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​യ എ​​ക്‌​​സൈ​​സ് സം​​ഘ​​ത്തി​​ന്‍റെ കൂ​​ടി റി​​പ്പോ​​ര്‍​ട്ട് പ​​രി​​ഗ​​ണി​​ച്ചാ​​ണ് കേ​​സെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്. പ്രതികൾക്കെതിരേ തെ​​ളി​​വ് ശേ​​ഖ​​രി​​ക്കു​​ന്ന ജോ​​ലി​​ക​​ള്‍ പോ​​ലീ​​സ് ആ​​രം​​ഭി​​ച്ചു.

എ​​ക്‌​​സൈ​​സ് എ​​ന്‍​ഫോ​​ഴ്‌​​സ്‌​​മെ​​ന്‍റ് സം​​ഘം ലോ​​റി ഡ്രൈ​​വ​​ര്‍ മാ​​രി​​ല്‍നി​​ന്നു പി​​ടി​​ച്ചെ​​ടു​​ത്ത 10.28 ല​​ക്ഷം രൂ​​പ​​യും പോ​​ലീ​​സി​​ന് കൈ​​മാ​​റി​​യി​​ട്ടു​​ണ്ട്.

മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ ബ​​ര്‍​വാ​​ഹ​​യി​​ല്‍നി​​ന്നു 1.15 ല​​ക്ഷം ലി​​റ്റ​​ര്‍ സ്പി​​രി​​റ്റു​​മാ​​യി മൂ​​ന്ന് ടാ​​ങ്ക​​ര്‍ ലോ​​റി​​ക​​ള്‍ ചൊ​​വ്വാ​​ഴ്ച​​യാ​​ണ് കേ​​ര​​ള അ​​തി​​ര്‍​ത്തി​​യാ​​യ വാ​​ള​​യാ​​ര്‍ ചെ​​ക്ക്‌​​പോ​​സ്റ്റി​​ല്‍ എ​​ത്തി​​യ​​ത്.

സ്റ്റേ​​റ്റ് എ​​ക്‌​​സൈ​​സ് എ​​ന്‍​ഫോ​​ഴ്‌​​സ്‌​​മെ​​ന്‍റ് സ്‌​​ക്വാ​​ഡ് സ​​ര്‍​ക്കി​​ള്‍ ഇ​​ന്‍​സ്പെ​​ക്ട​​ര്‍ ടി. ​​അ​​നി​​ല്‍​കു​​മാ​​റി​​ന് ല​​ഭി​​ച്ച ര​​ഹ​​സ്യ സ​​ന്ദേ​​ശ​​ത്തെ തു​​ട​​ര്‍​ന്ന് സം​​ഘം വാ​​ള​​യാ​​ര്‍ ചെ​​ക്ക്‌​​പോ​​സ്റ്റ് മു​​ത​​ല്‍ വാ​​ഹ​​ന​​ങ്ങ​​ളെ പി​​ന്തു​​ട​​ര്‍​ന്നു.

ഇ- ​​ലോ​​ക്ക് ഘ​​ടി​​പ്പി​​ച്ചാ​​ണ് വാ​​ഹ​​ന​​ങ്ങ​​ള്‍ മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ സ​​ര്‍​ക്കാ​​ര്‍ ഫാ​​ക്ട​​റി​​യി​​ല്‍നി​​ന്നും പു​​റ​​പ്പെ​​ട്ട​​ത്. ബു​​ധ​​നാ​​ഴ്ച പു​​ല​​ര്‍​ച്ചെ​​യാ​​ണ് മൂ​​ന്നു ലോ​​റി​​ക​​ളി​​ലാ​​യി സ്പി​​രി​​റ്റ് ഫാ​​ക്ട​​റി​​യി​​ല്‍ എ​​ത്തി​​ച്ച​​ത്.

തൊ​​ട്ടു​​പി​​ന്നാ​​ലെ എ​​ത്തി​​യ എ​​ക്‌​​സൈ​​സ് എ​​ന്‍​ഫോ​​ഴ്‌​​സ്‌​​മെ​​ന്‍റ് സം​​ഘം ലോ​​റി​​ക​​ളി​​ല്‍ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യാ​​ണ് ത​​ട്ടി​​പ്പ് കൈ​​യോ​​ടെ പി​​ടി​​കൂ​​ടി​​യ​​ത്.

ര​​ണ്ടു ലോ​​റി​​ക​​ളി​​ലെ സ്പി​​രി​​റ്റി​​ന്‍റെ അ​​ള​​വി​​ലാ​​ണ് വ്യ​​ത്യാ​​സം ക​​ണ്ടെ​​ത്തി​​യ​​ത്. 35000 ലി​​റ്റ​​റി​​ന്‍റെ ടാ​​ങ്ക​​ര്‍ ലോ​​റി​​യി​​ലെ അ​​ള​​വ് കൃ​​ത്യ​​മാ​​യ​​തി​​നാ​​ല്‍ ഇ​​ത് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തി​​ല്ല.

ജി​​ല്ല​​യി​​ലെ ഉ​​യ​​ര്‍​ന്ന പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​ല്ലാം പു​​ളി​​ക്കീ​​ഴി​​ലെ​​ത്തി ലോ​​റി ഡ്രൈ​​വ​​ര്‍​മാ​​രെ ചോ​​ദ്യംചെ​​യ്തു. എ​​ക്സൈ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ല്‍ ടാ​​ങ്ക​​ര്‍ ലോ​​റ​​ിയി​​ല്‍ ശാ​​സ്ത്രീ​​യ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തും. അ​​ന്വേ​​ഷ​​ണം കേ​​ര​​ള​​ത്തി​​നു പു​​റ​​ത്തേ​​ക്കും വ്യാ​​പി​​ക്കു​​മെ​​ന്ന് പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ പ​​റ​​ഞ്ഞു.

അ​​രു​​ണ്‍​കു​​മാ​​റി​​ന്‍റെ നി​​ര്‍ദേ ശപ്ര​​കാ​​രം മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ ഫാ​​ക്ട​​റി​​യി​​ല്‍നി​​ന്നും 70 കി​​ലോ​​മീ​​റ്റ​​ര്‍ അ​​ക​​ലെ​​യു​​ള്ള സേ​​ന്തു​​വാ​​യി​​ലെ ലോ​​റി നി​​ര്‍​ത്തി​​യി​​ടു​​ന്ന സ്ഥ​​ല​​ത്ത് അ​​ബ്ബു എ​​ന്ന​​യാ​​ളെ​​ത്തി സ്പി​​രി​​റ്റ് വാ​​ങ്ങി​​യെ​​ന്നാ​​ണ് ഡ്രൈ​​വ​​ര്‍​മാ​​ര്‍ ന​​ല്‍​കി​​യി​​രി​​ക്കു​​ന്ന മൊ​​ഴി.

ര​​ണ്ടു വാ​​ഹ​​ന​​ങ്ങ​​ളി​​ല്‍നി​​ന്നു മാ​​ത്ര​​മാ​​ണ് സ്പി​​രി​​റ്റ് ഊ​​റ്റി​​യെ​​ടു​​ത്ത​​ത്. ഇ​​തി​​നാ​​യി വി​​ദ​​ഗ്ധ​​രും അ​​വി​​ടെ എ​​ത്തി. ഇ ​​ലോ​​ക്ക് ഘ​​ടി​​പ്പി​​ച്ച വാ​​ഹ​​ന​​ത്തി​​നു മു​​ക​​ളി​​ലെ പൂ​​ട്ടു​​ക​​ള്‍ അ​​റ​​ത്തു​​മാ​​റ്റി​​യാ​​ണ് ആ​​റ് അ​​റ​​ക​​ളി​​ലാ​​യി​​ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ന്ന ടാ​​ങ്ക​​റി​​ല്‍നി​​ന്ന് അ​​തീ​​വര​​ഹ​​സ്യ​​മാ​​യി ഊ​​റ്റി യ​​ത്.

ന​​ന്ദ​​കു​​മാ​​ര്‍, സി​​ജോ തോ​​മ​​സ് എ​​ന്നി​​വ​​ര്‍ ഓ​​ടി​​ച്ചി​​രു​​ന്ന ടാ​​ങ്ക​​ര്‍ ലോ​​റി​​ക​​ളി​​ല്‍നി​​ന്നു​​മാ​​ണ് സ്പി​​രി​​റ്റ് ഊ​​റ്റി​​യെ​​ടു​​ത്ത് മ​​റി​​ച്ചുവി​​റ്റ​​ത്.

ഇ​​ത് വി​​റ്റ വ​​ക​​യി​​ല്‍ ല​​ഭി​​ച്ച തു​​ക അ​​രു​​ണ്‍​കു​​മാ​​റി​​ന് കൈ​​മാ​​റാ​​നാ​​യി അ​​താ​​ത് വാ​​ഹ​​ന​​ങ്ങ​​ളി​​ല്‍ത​​ന്നെ സൂ​​ക്ഷി​​ച്ചി​​രു​​ന്നു. ന​​ന്ദ​​കു​​മാ​​റി​​ന്‍റെ വാ​​ഹ​​ന​​ത്തി​​ല്‍നി​​ന്ന് 6.78 ല​​ക്ഷം രൂ​​പ​​യും, സി​​ജോ​​യു​​ടെ വാ​​ഹ​​ന​​ത്തി​​ല്‍നി​​ന്ന് 3.50 ല​​ക്ഷം രൂ​​പ​​യും ക​​ണ്ടെ​​ടു​​ത്തു.

ഒ​​രു മാ​​സം ശ​​രാ​​ശ​​രി 15 ലോ​​ഡ് സ്പി​​രി​​റ്റാ​​ണ് ജ​​വാ​​ന്‍ റം ​​നി​​ര്‍​മി​​ക്കാ​​നാ​​യി ഇ​​വി​​ടേ​​ക്ക് എ​​ത്തു​​ന്ന​​ത്. പെ​​ര്‍​മി​​റ്റി​​ല്‍ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ അ​​ള​​വി​​ലും കു​​റ​​വാ​​ണ് എ​​ത്തു​​ന്ന​​തെ​​ങ്കി​​ലും ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ സ​​ഹാ​​യ​​വും ഇ​​തി​​നു​​ണ്ടാ​​യി​​രു​​ന്ന​​താ​​യി പ​​റ​​യു​​ന്നു.

സ​​മാ​​ന​​മാ​​യ രീ​​തി​​യി​​ല്‍ ത​​ട്ടി​​പ്പ് മു​​മ്പും ന​​ട​​ത്തി​​യ​​താ​​യി പ്ര​​തി​​ക​​ള്‍ ചോ​​ദ്യംചെ​​യ്യ​​ലി​​ല്‍ സ​​മ്മ​​തി​​ച്ചി​​ട്ടു​​ണ്ട്.

Related posts

Leave a Comment