ചതുരവീൽ റോഡിലൂടെ ഉരുളുമോ! ആ​ളു​ക​ളെ അ​മ്പ​ര​പ്പി​ച്ച് മു​ന്നേ​റു​ക​യാ​ണ് ഈ ​”ച​തു​രച്ച​ക്ര സൈ​ക്കി​ള്‍’ ( വീഡിയോ)

 
 

ലോ​കം ത​ന്നെ പു​രോ​ഗ​തി​യി​ലേ​ക്ക് ക​റ​ങ്ങി​യെ​ത്തു​ക​യാ​യി​രു​ന്നെ​ന്ന് പ​റ​യാം. കാ​ര​ണം ച​ക്ര​ത്തിന്‍റെ ക​ണ്ടു​പി​ടി​ത്തം അ​ത്ര വ​ലി​യ മാ​റ്റ​മാ​ണ് മാ​ന​വ​രാ​ശി​ക്ക് സ​മ്മാ​നി​ച്ച​ത്. സാ​ങ്കേ​തി​ക വി​ദ്യ എ​ത്ര പു​രോ​ഗ​മി​ച്ചി​ട്ടും, പ​ല കാ​ര്യ​ങ്ങ​ള്‍​ക്കും മ​റ്റൊ​ന്ന് പ​ക​ര​മാ​യി എ​ത്തി​യി​ട്ടും ഇ​പ്പോ​ഴും പ്രാ​ധാ​ന്യ​ത്തോ​ടെ നി​ല്‍​ക്കു​ന്ന ഒ​ന്നാ​ണ് ച​ക്രം.

ഒ​രു വാ​ഹ​ന​ത്തെ സം​ബ​ന്ധി​ച്ച് ന​മ്മു​ടെ മ​ന​സി​ല്‍ ആ​ദ്യ​മെ​ത്തു​ന്ന​തും വ​ട്ട​ത്തി​ലു​ള്ള ട​യ​ര്‍ എ​ന്ന​താ​യി​രി​ക്കും. പ​ക്ഷേ ആ ​കാ​ഴ്ച​പ്പാ​ടി​നെ തി​രു​ത്തു​ക​യാ​ണ് ഒ​രു എ​ഞ്ചി​നീ​യ​ര്‍. കാ​ര​ണം ച​തു​ര​ത്തി​ലു​ള്ളൊ​രു സൈ​ക്കി​ള്‍ നി​ര്‍​മി​ച്ച് ഓ​ടി​ച്ചി​രി​ക്കു​യാ​ണ് സെ​ര്‍​ജി ഗോ​ര്‍​ഡി​യേ​വ് എ​ന്ന ഇദ്ദേഹം.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​ദ്ദേ​ഹം പ​ങ്കു​വ​ച്ച വേ​റി​ട്ട ​​”ച​തു​രച്ച​ക്ര സൈ​ക്കി​ള്‍’ വെെ​കാ​തെ വൈ​റ​ലാ​യി മാ​റി. ഇദ്ദേഹം സൈ​ക്കി​ള്‍ ഓ​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ആ​ളു​ക​ള്‍ ഏ​റെ കൗ​തു​ക​ത്തോ​ടെ​യാ​ണ് ക​ണ്ട​ത്.

നി​ര​വ​ധി ക​മ​ന്‍റുക​ള്‍ വീ​ഡി​യോ​യ്ക്ക് ല​ഭി​ക്കു​ക​യു​ണ്ടാ​യി. “ഈ ​സൈ​ക്കി​ള്‍ ഞെ​ട്ടി​ച്ചു ക​ള​ഞ്ഞു. ഇ​നി​യും വേ​റി​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​ക​ട്ടെ’ എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.



Related posts

Leave a Comment