ഞാ​ൻ ഭാ​ഗ്യ​വ​തി​യാ​യ പെ​ണ്‍​കു​ട്ടി: ശ്ര​ദ്ധ ക​പൂ​ർ പറയുന്നു…

ബോ​ളി​വു​ഡി​ൽ ത​രം​ഗ​മാ​യ ആ​ഷി​ഖി 2 എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഏ​ഴാം വാ​ർ​ഷി​ക​മാ​യി​രു​ന്നു ഇ​ന്ന​ലെ. ശ്ര​ദ്ധ ക​പൂ​റും ആ​ദി​ത്യ റാ​യ് ക​പൂ​റു​മാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്.

സം​ഗീ​ത​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കി​യ ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ളും സൂ​പ്പ​ർ​ഹി​റ്റു​ക​ളാ​യി. ഇ​പ്പോ​ൾ ചി​ത്ര​ത്തി​ന്‍റെ വാ​ർ​ഷി​ക​ത്തി​ന് ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ കു​റി​പ്പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ക്കു​ക​യാ​ണ് ശ്ര​ദ്ധ ക​പൂ​ർ.

ചി​ത്ര​ത്തി​ലെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​രാ​ധ​ക​ർ​ക്കു​മെ​ല്ലാം ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് പോ​സ്റ്റ്. ചി​ത്ര​ത്തി​ലെ രം​ഗ​ങ്ങ​ൾ ചേ​ർ​ത്ത് ആ​രാ​ധ​ക​ർ നി​ർ​മി​ച്ച കു​റി​പ്പി​നൊ​പ്പം ചേ​ർ​ത്തി​ട്ടു​ണ്ട്.

ഇ​ന്ന് ആ​ഷി​ഖി 2ന് ​ഏ​ഴു വ​യ​സ്. ജീ​വി​ത​ത്തി​ൽ ഏ​റ്റ​വും മി​ക​ച്ച സ​മ്മാ​നം ത​ന്ന​തി​ന് മോ​ഹി​ത് സു​രി​ക്ക് ന​ന്ദി പ​റ​യു​ന്നു. വി​ശ്വ​സി​ച്ച​തി​ന് വി​ശേ​ഷ് ഫി​ലിം​സി​നോ​ടും.

മ​നോ​ഹ​ര​മാ​യ എ​ഴു​ത്തി​ന് ഷ​ഗു​ഫ്ത റ​ഫീ​ഖി​നും ന​ന്ദി. അ​വി​ശ്വ​സ​നീ​യ​മാ​യ മി​ക​വു​റ്റ സ​ഹ​താ​ര​മാ​യ​തി​ന് ആ​ദ്യ​ത്യ​യോ​ടും ഈ ​ചി​ത്ര​ത്തി​നാ​യി എ​ല്ലാം ന​ൽ​കി​യ ടീം ​അം​ഗ​ങ്ങ​ളോ​ടും ന​ന്ദി പ​റ​യു​ന്നു.

ആ​രാ​ധ​ക​രു​ടെ സ്നേ​ഹം വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്നും താ​രം കു​റി​ച്ചു. ഈ ​പ്ര​പ​ഞ്ച​ത്തി​ലെ ഏ​റ്റ​വും ഭാ​ഗ്യ​വ​തി​യാ​യ പെ​ണ്‍​കു​ട്ടി താ​നാ​ണെ​ന്നും ശ്ര​ദ്ധ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment