ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയായി ! വിവാഹം അഞ്ചുവര്‍ഷത്തെ പ്രണയത്തിനു ശേഷം; താരസമ്പന്നമായി വിവാഹവേദി…

ജഗതി ശ്രീകുമാറിന്റെ മകളും നടിയും അവതാരികയുമായ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായി. ജിജിന്‍ ജഹാംഗീര്‍ ആണ് വരന്‍. ഇരുവരും കഴിഞ്ഞ അഞ്ചു വര്‍ഷമായി പ്രണയത്തിലായിരുന്നു. ലുലു ബോല്‍ഗാട്ടി സെന്ററില്‍വെച്ചായിരുന്നു വിവാഹം. ബോളിവുഡ് സുന്ദരികളെപ്പോലെ ഉത്തരേന്ത്യന്‍ രീതിയിലുള്ള വേഷമണിഞ്ഞാണ് ശ്രീലക്ഷ്മി എത്തിയത്. മെറൂണ്‍ നിറണത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു വരന്റെ വേഷം. മലയാളസിനിമയില്‍ നിന്നുള്ള നിരവധിപ്പേര്‍ കല്യാണത്തിന് എത്തി.

‘ഇന്ന് ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്റെ ഹൃദയം നിനക്ക് ആശ്രയവും എന്റെ കൈ നിനക്ക് വീടുമായിരിക്കും.’ ഭാവിവരന്റെ കൈ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്ര പങ്കുവച്ച് ശ്രീലക്ഷ്മി കുറിച്ചു. വൈകാതെ തന്നെ ഞാന്‍ മിസിസ് ആവുമെന്നും നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഉണ്ടായിരിക്കണമെന്നും നടി പറയുന്നു.

അവതാരകയായും നായികയായും വെള്ളിത്തിരയില്‍ തിളങ്ങിയ ശ്രീലക്ഷ്മി ബിഗ്‌ബോസ് പരിപാടിയിലൂടെ കൂടുതല്‍ ശ്രദ്ധനേടി. ഒമാനിലെ ഒരു പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിംഗ് രംഗത്ത് ജോലി ചെയ്യുകയാണ് താരം. ശ്രീലക്ഷ്മി നല്ലൊരു നര്‍ത്തകി കൂടിയാണ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി നൃത്ത രംഗത്ത് സജീവമായ ശ്രീലക്ഷ്മി ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയില്‍ പ്രഗത്ഭരുടെ കീഴില്‍ അഭ്യസിച്ചിട്ടുണ്ട്. 2016 ല്‍ പുറത്തിറങ്ങിയ വണ്‍സ് അപ്പണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍, ക്രാന്തി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Related posts