ഭര്‍ത്താവ് അവിഹിത ബന്ധം കണ്ടെത്തി ! കാമുകന്റെ കൂടെ ജീവിക്കാന്‍ ഭര്‍ത്താവിന് സയനൈഡ് നല്‍കി കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

സൈനികനെ സോഡിയം സയനൈഡ് നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യ ശീതള്‍ ഉള്‍പ്പെടെ നാലുപേര്‍ പോലീസിന്റെ പിടിയിലായി. 38കാരനായ സഞ്ജയ് ബോസലെയാണ് സോഡിയം സയനൈഡ് നല്‍കി കൊലപ്പെടുത്തിയത്. ഇയാളുടെ ഭാര്യയുടെ അവിഹിത ബന്ധം കണ്ടെത്തിയതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി.

കൊല്ലപ്പെട്ട സഞ്ജയുടെ മൃതദേഹം അഞ്ച് ദിവസം മുമ്പ് ബംഗളൂരു- പൂനെ ഹൈവേയില്‍ കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഈ കഴിഞ്ഞ നവംബര്‍ ഏഴിനാണ് സഞ്ജയ് വീട്ടിലെത്തിയത്. തുടര്‍ന്ന് ഇവിടെ നിന്നും ഭാര്യയുടെ അവിഹിത ബന്ധം ഇയാള്‍ കണ്ടെത്തി. ഇതിനെ പറ്റി ഭാര്യയുടെ അടുത്ത് ചോദിക്കുകയും ചെയ്തു. ശേഷം താമസം മറ്റൊരിടത്തേക്ക് മാറാനും സഞ്ജയ് തീരുമാനിച്ചിരുന്നു.

എന്നാല്‍ ഇതിനു പിന്നാലെ ഭാര്യയും കാമുകനും ചേര്‍ന്ന് ഇയാളെ ഒഴിവാക്കാന്‍ പദ്ധതിയിട്ടു. സോഡിയം സയനൈഡ് കലര്‍ത്തിയ വെള്ളം കുടിക്കാന്‍ നല്‍കിയാണ് ശീതള്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം മൃതദേഹം കാറില്‍ കയറ്റി ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. ഭാര്യയുടെ മൊഴിയില്‍ സംശയം തോന്നിയ അന്വേഷണം സംഘം, വിശദമായി ചോദ്യം ചെയ്തതോടെ പ്രതികളെ കണ്ടെത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ നാലുപേരെയും നവംബര്‍ പത്തൊമ്പത് വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Related posts