സിനിമജീവിതം വിട്ട് വിശ്രമിക്കണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല ! ഇപ്പോള്‍ ആരും തന്നെ സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും ടിപി മാധവന്‍…

മലയാളികളുടെ ഇഷ്ടനടന്മാരില്‍ ഒരാളായിരുന്നു ടിപി മാധവന്‍. പതിറ്റാണ്ടുകള്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന മാധവന്‍ ഇപ്പോള്‍ പത്തനാപുരം ഗാന്ധിഭവനില്‍ വിശ്രമജീവിതം നയിക്കുകയാണ്. സിനിമ ജീവിതം വിട്ട് വിശ്രമിക്കണമെന്ന് തോന്നിയിരുന്നില്ലെന്ന് പറയുകയാണ് അദ്ദേഹം. ആര്‍ക്കും ബുദ്ധിമുട്ട് ആകരുത് എന്ന് മാത്രമാണ് എപ്പോഴും ചിന്തിക്കുന്നത് എന്നും താരം പറയുന്നു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. അഭിനയിക്കുമ്പോള്‍ സിനിമയോ സീരിയലോ എന്ന് നോക്കാറില്ല. നല്ല കഥയാണോ കഥാപാത്രമാണോ എന്ന് മാത്രമാണ് ശ്രദ്ധിക്കാറുള്ളത്. നല്ല കഥകള്‍ സിനിമയില്‍ നിന്നോ സീരിയലില്‍ നിന്നോ ലഭിച്ചാലും ചെയ്യുമായിരുന്നു. സിനിമാജീവിതം വിട്ട് വിശ്രമിക്കണമെന്ന് തോന്നിയിരുന്നില്ല. ചൂയിംഗം കഴിക്കും പോലെയാണ് അഭിനയിക്കുന്തോറും ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് മാത്രമാണ് തോന്നിയിട്ടുള്ളത്. ആരും തന്നെ വന്ന് സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. ഇന്ന് ടെലിഫോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉണ്ടല്ലോ. എപ്പോള്‍ വേണമെങ്കിലും വിളിക്കാമല്ലോ. ഗുരുവായി താന്‍ കാണുന്നത് നടന്‍…

Read More

മ​ല​യാ​ള സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച നൈ​ജീ​രി​യ​ന്‍ ന​ട​ന്‍ മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ അ​റ​സ്റ്റി​ല്‍ ! ഇ​യാ​ളു​ടെ കൈ​യ്യി​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത് ല​ക്ഷ​ങ്ങ​ളു​ടെ മ​യ​ക്കു​മ​രു​ന്ന്…

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് കേ​സി​ല്‍ നൈ​ജീ​രി​യ​ന്‍ ന​ട​ന്‍ ക​ര്‍​ണാ​ട​ക​യി​ല്‍ അ​റ​സ്റ്റി​ല്‍. ചെ​ക്കു​മി മാ​ല്‍​വി​ന്‍ (45) ആ​ണ് പി​ടി​യി​ലാ​യ​ത്. മാ​ല്‍​വി​ന്റെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന 7.5 ല​ക്ഷം രൂ​പ മൂ​ല്യ​മു​ള്ള എം​ഡി​എം​എ​യും ഹാ​ഷി​ഷ് ഓ​യി​ലും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ത​മി​ഴ്, ബോ​ളി​വു​ഡ് അ​ട​ക്കം നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ മാ​ല്‍​വി​ന്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ത​മി​ഴി​ല്‍ സിം​ഹം, വി​ശ്വ​രൂ​പം എ​ന്നി സി​നി​മ​ക​ളി​ല്‍ ശ്ര​ദ്ധേ​യ​മാ​യ വേ​ഷം കൈ​കാ​ര്യം ചെ​യ്തി​ട്ടി​ട്ടു​ണ്ട്. സി​നി​മ മേ​ഖ​ല​യി​ലെ മാ​ല്‍​വി​ന്റെ ബ​ന്ധം പൊ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്. കെ ​ആ​ര്‍ പു​ര​ത്തി​ന് സ​മീ​പം ഭ​ട്ടാ​ര​ഹ​ള്ളി​യി​ല്‍ നി​ന്നാ​ണ് മാ​ല്‍​വി​നെ ക​ര്‍​ണാ​ട​ക പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മെ​ഡി​ക്ക​ല്‍ വി​സ​യി​ലാ​ണ് ഇ​ദ്ദേ​ഹം ഇ​ന്ത്യ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​ത്. ഹി​ന്ദി, ത​മി​ഴ്, മ​ല​യാ​ളം തു​ട​ങ്ങി വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി 20 ചി​ത്ര​ങ്ങ​ളി​ല്‍ മാ​ല്‍​വി​ന്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ന്യൂ​യോ​ര്‍​ക്കി​ലും മും​ബൈ​യി​ലും സി​നി​മ അ​ഭി​ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ല്‍​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ഴ്സ് ന​ട​ത്തി​യി​രു​ന്നു.

Read More

ദേവനിലെ വ്യക്തിയെ ഇഷ്ടപ്പെടുന്നു പക്ഷെ അയാളിലെ നടനെ ഇഷ്ടമല്ല എന്നാണ് ആ നടന്‍ പറഞ്ഞത് ! സൗന്ദര്യം ശാപമായെന്ന് തുറന്നു പറഞ്ഞ് ദേവന്‍…

മലയാള സിനിമയിലെ സുന്ദരനായ വില്ലനാണ് ദേവന്‍. നായകനായും പ്രതിനായകനായുമെല്ലാം തിളങ്ങിയ താരം ഇപ്പോഴിതാ ഒരു കാലത്ത് തന്റെ സൗന്ദര്യം തനിക്ക് തന്നെ വിനയായി മാറിയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നായകനേക്കാള്‍ സുന്ദരനായ വില്ലനെ വേണ്ട എന്ന സിനിമാക്കാരുടെ ചിന്ത തനിക്ക് പ്രതികൂലായി ഭവിച്ചു എന്നും ദേവന്‍ വെളിപ്പെടുത്തി.”നായകന്‍ എന്നുള്ളത് ഒരു സമയത്ത് ഞാന്‍ മറന്നു. കിട്ടാന്‍ ബുദ്ധിമുട്ടാണ് എന്ന് മനസ്സിലായി. പിന്നെ വില്ലനായി അത് കഴിഞ്ഞു പവര്‍ഫുള്‍ വില്ലനായി. വില്ലനായി വന്നതിന് ശേഷവും ഞാന്‍ ചെയ്ത കഥാപാത്രങ്ങളെ വില്ലന്‍ കഥാപാത്രങ്ങളെ എന്റെ എതിരാളിയായി നില്‍ക്കുന്ന നായകന്മാര്‍ക്ക് ഇഷ്ടമല്ല”. ‘അവര്‍ ചിന്തിക്കുന്നത് എന്തെന്നാല്‍ ഇയാള്‍ എന്നെ ഓവര്‍ ടേക്ക് ചെയ്യുമോ എന്നാണ് അല്ലെങ്കില്‍ ഇത് എന്റെ ഇമേജിനെ എന്റെ ആരാധകര്‍ക്ക് അതൃപ്തി ഉണ്ടാക്കുമോ എന്ന ഭയം അവരില്‍ ഉണ്ടായി അത്…

Read More

ഇവനാണ് ഞങ്ങ പറഞ്ഞ നടന്‍ ! അയല്‍വാസിയായ വീട്ടമ്മയെ മര്‍ദ്ദിച്ച നടന്‍ പിടിയില്‍

വീട്ടമ്മയെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ സീരിയല്‍ നടന്‍ പിടിയിലായി. തിരുവല്ല മതില്‍ഭാഗം അത്തിമുറ്റത്ത് സുരേഷ്(45) ആണ് അറസ്റ്റിലായത്. സമീപവാസിയായ വീട്ടമ്മയാണ് പരാതിക്കാരി. സംഭവത്തില്‍ ഇയാളുടെ ഭാര്യയും പ്രതിയാണ്. സ്‌കൂട്ടറില്‍ പോകുകയായിരുന്ന വീട്ടമ്മയെ കാറിലെത്തിയ സുരേഷും ഭാര്യയും ചേര്‍ന്ന് വഴിതടഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. എന്നാല്‍ വീട്ടമ്മ തന്നെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് സുരേഷിന്റെ ഭാര്യയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.ഇരുകുടുംബങ്ങളും തമ്മില്‍ വഴിത്തര്‍ക്കം ഉണ്ടായിരുന്നതായും പോലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍ സന്തോഷ് പറഞ്ഞു.സുരേഷിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Read More

ഇനിയും നീ കളി തുടര്‍ന്നാല്‍ നിന്നെയൊരു പാഠം പഠിപ്പിച്ചിട്ടേ എനിക്ക് വിശ്രമമുണ്ടാവുള്ളൂ ! നടനെതിരേ ആഞ്ഞടിച്ച് നടി ശ്രീ റെഡ്ഡി

തെലുങ്ക് സിനിമയില്‍ നടിമാര്‍ നേരിടുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞാണ് നടി ശ്രീ റെഡ്ഡി പ്രശസ്തയായത്. തുടര്‍ന്ന് ചൂഷണങ്ങള്‍ക്കെതിരേ വസ്ത്രം ഉരിഞ്ഞ് പ്രതിഷേധിച്ചതോടെ പുതിയ വിവാദങ്ങള്‍ക്കും തുടക്കമായി. ശ്രീറെഡ്ഡിയ്ക്കു പിന്നാലെ പീഡനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് പിന്നീട് നിരവധി നടിമാര്‍ മുന്നോട്ടെത്തി. സ്‌ക്രീന്‍ ഷോട്ടുകളുള്‍പ്പെടെയുള്ള തെളിവുകള്‍ സൂപ്പര്‍ താരങ്ങള്‍ക്കും സംവിധായകര്‍ക്കുമെതിരെ നടി പുറത്തു വിടുകയും ചെയ്തു. ഇപ്പോഴും തുടരുകയാണ് ശ്രീയുടെ പോരാട്ടം. നിരവധിപ്പേര്‍ ശ്രീക്ക് പിന്തുണയുമായെത്തിയപ്പോള്‍ മറ്റു പലരും അപമാനിച്ചു. അതില്‍ ഒരാളായിരുന്നു കൊമേഡിയന്‍ ഹൈപ്പര്‍ ആദി. ശ്രീയുടെ പ്രതിഷേധത്തിനെതിരെ പരോക്ഷ പരാമര്‍ശമാണ് ഹൈപ്പര്‍ ആദി നടത്തിയത്. എന്നാല്‍ ഹൈപ്പര്‍ ആദിയ്ക്ക് ചുട്ടമറുപടിയുമായി ശ്രീറെഡ്ഡി രംഗത്തെത്തുകയും ചെയ്തു. ഹൈപ്പര്‍ ആദിയോട് വ്യക്തിപരമായി ഒരു വിരോധവുമില്ല. അദ്ദേഹത്തിന്റെ രചനകളോട് ആദരവുണ്ട്. പക്ഷേ അയാളും സംഘവും സ്ത്രീകള്‍ക്കെതിരായ അതിക്ഷേപങ്ങള്‍ തുടരുകയാണെങ്കില്‍ ഒരു പാഠം പഠിപ്പിക്കും. അവര്‍ സ്ത്രീകളെ തരംതാഴ്ത്തുന്നത് കൊണ്ടാണ് ഈ…

Read More

കൊച്ചിയില്‍ വീണ്ടും പീഡനശ്രമം; കൊച്ചിയിലെ ഫ്‌ളാറ്റില്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവനടന്‍ പെട്ടു; പിടിയിലായത് വളര്‍ന്നു വരുന്ന താരം…

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം മലയാള സിനിമയെത്തന്നെ പിടിച്ചു കുലുക്കുമ്പോള്‍ കൊച്ചിയില്‍ നിന്നും വീണ്ടും ഒരു പീഡന വാര്‍ത്ത കൂടി. ഇവിടെയും പ്രതി സിനിമാനടന്‍ തന്നെയാണെന്നതാണ് കൗതുകം. കച്ചേരിപ്പടിയിലെ ഒരു ഫ്‌ളാറ്റിലാണ് പീഡനശ്രമം അരങ്ങേറിയത്. കന്നഡ സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചിയിലെത്തിയ ഡല്‍ഹി സ്വദേശി നിഥിന്‍ സുരേന്ദ്രകുമാണ് നടന്‍. കച്ചേരിപ്പടിയിലെ ഫ്‌ളാറ്റില്‍ വീട്ടമ്മയുടെ ഭര്‍ത്താവിനെ തിരക്കിയാണ് ഇയാള്‍ എത്തിയത്. ഭര്‍ത്താവ് ജോലിക്ക് പോയിരുന്നതിനാല്‍ വീട്ടമ്മ മാത്രമാണുണ്ടായത്. ഭര്‍ത്താവ് ജോലിക്ക് പോയിരിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ജോലി കാര്യം സംസാരിക്കാന്‍ വന്നതാണെന്ന് പറഞ്ഞു. വീട്ടമ്മ ഭര്‍ത്താവിനെ ഫോണ്‍ വിളിച്ച് നിഥിന് നല്‍കി. അദ്ദേഹത്തോട് ഹിന്ദിയും ഇംഗ്ലീഷും കലര്‍ന്ന ഭാഷയില്‍ നിഥിന്‍ സംസാരിച്ചു, ഫോണും കൈമാറി. പിന്നീട് ഇയാള്‍ തല കറങ്ങുന്നതു പോലെ അഭിനയിച്ചു. വെള്ളവും ആവശ്യപ്പെട്ടു. വീട്ടമ്മ വെള്ളവുമായി എത്തിയപ്പോള്‍ കയറി പിടിക്കുകയായിരുന്നു. ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ തള്ളി മാറ്റി വീട്ടമ്മ…

Read More