സ്ഥിരം യാത്രക്കാരിയായ വ​നി​താ ഡോ​ക്ട​റെ അ​ശ്ലീ​ല ആം​ഗ്യ​ങ്ങ​ൾ കാ​ട്ടി​യ ഡ്രൈ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി; ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു

പ​ത്ത​നം​തി​ട്ട: സ്ഥി​രം യാ​ത്ര​ക്കാ​രി​യാ​യ വ​നി​താ ഡോ​ക്ട​റോ​ട് ബ​സ് ഡ്രൈ​വ​ർ അ​ശ്ലീ​ല ആം​ഗ്യം കാ​ട്ടി​യ​താ​യി പ​ത്ത​നം​തി​ട്ട ആ​ർ​ടി​ഒ​യ്ക്ക് പ​രാ​തി. പ​ത്ത​നം​തി​ട്ട ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ വ​നി​താ ഡോ​ക്ട​റാ​ണ് ഡ്രൈ​വ​ർ​ക്കെ​തി​രെ സു​ഹൃ​ത്താ​യ പു​രു​ഷ ഡോ​ക്ട​ർ മു​ഖാ​ന്ത​ിര​മാ​യി പ​രാ​തി ന​ൽ​കി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 9. 30 ഓ​ടെ കൊ​ടു​മ​ൺ – പ​ത്ത​നം​തി​ട്ട റൂ​ട്ടി​ൽ ഓടുന്ന ശ്രീ​ദേ​വി ബ​സി​ലെ ഡ്രൈ​വ​ർ സീ​റ്റി​ന് പി​ന്നി​ലി​രു​ന്ന വ​നി​താ ഡോ​ക്ട​റെ ഹീ​ന​മാ​യ ത​ര​ത്തി​ലു​ള്ള അ​ശ്ലീ​ല ആം​ഗ്യ​ങ്ങ​ൾ കാ​ണി​ക്കു​ക​യാ​യി​രു​ന്നു. സീ​റ്റി​ൽ ഇ​രു​ന്ന​യു​ട​ൻ ത​ന്നെ ബ​സി​ന്‍റെ റി​യ​ർ വ്യു ​മി​റ​റി​ലൂ​ടെ നി​രീ​ക്ഷി​ച്ച് വ​ല​ത് കൈ ​പി​ന്നി​ലേ​ക്ക് വ​ള​ച്ച് നി​ര​വ​ധി ത​വ​ണ അ​ശ്ലീ​ല ആം​ഗ്യം കാ​ണി​ച്ചു.

ഭ​യ​ന്ന് പോ​യ ഡോ​ക്ട​ർ ഇ​യാ​ളു​ടെ പ്ര​വൃ​ത്തി​ക​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി സു​ഹൃ​ത്താ​യ ഡോ​ക്ട​ർ മു​ഖാ​ന്തി​രം പ​ത്ത​നം​തി​ട്ട ആ​ർ​ടി​ഒ​യ്ക്ക് പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. പി​ന്നീ​ട് ഈ ​വീ​ഡി​യോ​ക​ൾ ഫേ​സ് ബു​ക്കി​ലും പോ​സ്റ്റ് ചെ​യ്തു. പ​രാ​തി​യെ തു​ട​ർ​ന്ന് ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു.

Related posts