ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യി ഒ​രു കോ​ടി പ്ര​തി​ഫ​ലം വാ​ങ്ങി​യ ന​ടി; ര​ജ​നികാന്ത് ചി​ത്ര​ത്തി​ല്‍ അദ്ദേഹത്തേ​ക്കാ​ള്‍ ഇരട്ടിയിലധികം പ്ര​തി​ഫ​ലം

സി​നി​മാരം​ഗം ഏ​റെ മാ​റി​യി​രി​ക്കു​ന്നു. ഇ​ന്ന് ഒ​രു താ​ര​ത്തി​ന്‍റെ മൂ​ല്യം അ​ള​ക്കു​ന്ന​ത് ആ ​താ​രം വാ​ങ്ങു​ന്ന പ്ര​തി​ഫ​ലം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ്. നൂ​റു കോ​ടി​യും 200 കോ​ടി​യും പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന താ​ര​ങ്ങ​ള്‍​വ​രെ ഇ​ന്ന് ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലു​ണ്ട്. നാ​യ​ക​ന്മാ​ര്‍ ഇ​ത്ര​യും വാ​ങ്ങു​മ്പോ​ള്‍ അ​തി​ന്‍റെ വളരെ കു​റ​ഞ്ഞ ശ​ത​മാ​ന​മാ​ണ് ന​ടി​മാ​ര്‍​ക്ക് ല​ഭി​ക്കു​ന്ന​ത്.

നാ​യ​ക​ന്മാ​ര്‍ 100 കോ​ടി വാ​ങ്ങു​ന്ന ചി​ത്ര​ത്തി​ല്‍ ന​ടി​മാ​ര്‍​ക്ക് പ​ല​പ്പോ​ഴും ഒ​ന്നോ ര​ണ്ടോ കോ​ടി​യാ​ണ് പ്ര​തി​ഫ​ലം ല​ഭി​ക്കാ​റ്. ഫൈ​റ്റ​ര്‍ എ​ന്ന ചി​ത്ര​ത്തി​ല്‍ അ​ടു​ത്തി​ടെ ന​ടി ദീ​പി​ക പ​ദു​കോ​ണി​ന് ല​ഭി​ച്ച പ്ര​തി​ഫ​ലം പ​ത്തു കോ​ടി​യാ​ണ് എ​ന്നാ​ണ് പു​റ​ത്തു​വ​ന്ന വാ​ര്‍​ത്ത. അ​തി​നാ​ല്‍ ത​ന്നെ ഇ​പ്പോ​ള്‍ ഇ​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന ന​ടി ദീ​പി​ക​യാ​ണെന്ന് പ​റ​യാം.

അ​ത്ത​ര​ത്തി​ല്‍ നോ​ക്കി​യാ​ല്‍ ഇ​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ ആ​ദ്യ​മാ​യി ഒ​രു കോ​ടി പ്ര​തി​ഫ​ലം വാ​ങ്ങി​യ വ​നി​താ താ​രം ആ​രാ​യി​രി​ക്കും? അ​ത് പ​ഴ​യ​കാ​ല ന​ടി​മാ​രി​ല്‍ ഹേ​മമാ​ലി​നി​യോ, സീ​ന​ത്ത് അ​മ​നോ, ഐ​ശ്വ​ര്യ​റാ​യി​യോ, മ​നീ​ഷ കൊ​യ്‌​രാ​ള​യോ അ​ല്ല. ന​ടി ശ്രീ​ദേ​വി​യാ​ണ്. ആ​ദ്യ​മാ​യി ഇ​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ ഒ​രു കോ​ടി രൂപ ശ​മ്പ​ളം വാ​ങ്ങി​യ ന​ടി​യാണു ശ്രീദേവി. ഇ​ന്ന് നൂ​റു​കോ​ടി​യൊ​ക്കെ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന താ​ര​ങ്ങ​ള്‍ ഉ​ണ്ടെങ്കിലും ഒ​രു സി​നി​മ​യ്ക്ക് ഒ​രു കോ​ടി എ​ന്ന​ത് അക്കാല​ത്ത് വ​ലി​യ തു​കത​ന്നെ​യാ​യി​രു​ന്നു.

ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ തി​ള​ങ്ങി നി​ല്‍​ക്കു​ന്ന കാ​ല​ത്ത് ഒ​രു ഹി​ന്ദി ചി​ത്ര​ത്തി​ലേ​ക്ക് അ​ഭി​ന​യി​ക്കാ​ന്‍ എ​ത്തി​യ ശ്രീ​ദേ​വി​ക്ക് ഒ​രു കോ​ടി രൂ​പ​യോ​ളാ​ണ് അ​ന്ന് പ്ര​തി​ഫ​ലം ന​ല്‍​കേ​ണ്ടി വ​ന്ന​ത്. 80 ക​ളി​ലും 90 ക​ളി​ലും ശ്രീ​ദേ​വി ഒ​രു കോ​ടി​ക്ക് അ​ടു​ത്ത് പ്ര​തി​ഫ​ലം വാ​ങ്ങി​യി​രു​ന്നു​വെ​ന്നാ​ണ് ബോ​ളി​വു​ഡ് വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്ന​ത്.

ശ്രീ​ദേ​വി അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത് കെ.​ ബാ​ല​ച​ന്ദ്ര​ര്‍ സം​വി​ധാ​നം ചെ​യ്ത മൂ​ന്‍​ട്രൂ മു​ടി​ച്ചു എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ്. ശ്രീ​ദേ​വി​ക്കൊ​പ്പം ക​മ​ല്‍​ഹാ​സ​നും, ര​ജ​നി​കാ​ന്തും ഈ ​ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തി​യി​രു​ന്നു. ശ​രി​ക്കും ര​ജ​നി​കാ​ന്തി​നെ​ക്കാ​ള്‍ ഈ ​ചി​ത്ര​ത്തി​ല്‍ ശ​മ്പ​ളം വാ​ങ്ങി​യ​ത് ശ്രീ​ദേ​വി​യാ​ണ് എ​ന്ന​താ​ണ് സ​ത്യം. ശ്രീ​ദേ​വി​ക്ക് 50,000 രൂപ ശ​മ്പ​ളം ല​ഭി​ച്ച​പ്പോ​ള്‍ ര​ജ​നി​ക്ക് ല​ഭി​ച്ച​ത് 20,000 രൂപ മാത്രമായി​രു​ന്നു.

ഇ​ന്ത്യ​യി​ലെ ആ​ദ്യ വ​നി​താ സൂ​പ്പ​ർ താ​രം ആ​യി അ​റി​യ​പ്പെ​ടു​ന്ന ശ്രീ​ദേ​വി ത​ന്‍റെ നാ​ലാം വ​യ​സി​ൽ തു​ണൈ​വ​ൻ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ൽ ഒ​രു ബാ​ല​താ​ര​മാ​യാ​ണ് അ​ഭി​ന​യം തു​ട​ങ്ങി​യ​ത്. തു​ലാ​വ​ർ​ഷം, ആ ​നി​മി​ഷം, സ​ത്യ​വാ​ൻ സാ​വി​ത്രി, ദേ​വ​രാ​ഗം, തു​ട​ങ്ങി 26 മ​ല​യാ​ള​സി​നി​മ​ക​ളി​ൽ ഇ​വ​ർ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. അൻപത്തിനാലാം വയസിൽ 2018 ഫെബ്രു വരി 24ന് ശ്രീദേവി അന്തരിച്ചു.

Related posts

Leave a Comment