‘ബാ​ഹു​ബ​ലി’ കു​തി​ച്ചു​യ​ർ​ന്നു… അ​മേ​രി​ക്ക​ൻ ഉ​പ​ഗ്ര​ഹ​ത്തെ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ച്ച് ഐ​എ​സ്ആ​ർ​ഒ

ഐ​എ​സ്ആ​ർ​ഒ​യു​ടെ എ​ൽ​വി​എം-3 എം-6 ​വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ സ്പേ​സ് സെ​ന്‍റ​റി​ൽ നി​ന്ന് രാ​വി​ലെ 8.55നാ​ണ് വി​ക്ഷേ​പ​ണം ന​ട​ന്ന​ത്. എ​ൽ​വി​എം 3യു​ടെ മൂ​ന്നാം വാ​ണി​ജ്യ വി​ക്ഷേ​പ​ണ ദൗ​ത്യ​വും ര​ണ്ട് മാ​സ​ത്തി​നി​ടെ​യു​ള്ള ര​ണ്ടാം വി​ക്ഷേ​പ​ണ​വു​മാ​ണി​ത്.

16 മി​നി​റ്റു​കൊ​ണ്ട് ഉ​പ​ഗ്ര​ഹ​ത്തെ ഭൂ​മി​യി​ൽ​നി​ന്ന് 520 കി​ലോ​മീ​റ്റ​ർ​മാ​ത്രം അ​ക​ലെ​യു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ച്ചു. ഖ​ര, ദ്ര​വ, ക്ര​യോ​ജ​നി​ക് ഇ​ന്ധ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന മൂ​ന്നു ഘ​ട്ട​ങ്ങ​ളാ​ണ് റോ​ക്ക​റ്റി​നു​ള്ള​ത്.

അ​മേ​രി​ക്ക​ൻ ക​മ്പ​നി എ​എ​സ്ടി സ്പേ​സ് മൊ​ബൈ​ലി​ന്‍റെ പു​തു​ത​ല​മു​റ വാ​ർ​ത്താ​വി​നി​മ​യ ഉ​പ​ഗ്ര​ഹ​മാ​യ ബ്ലൂ​ബേ​ർ​ഡ് ബ്ലോ​ക്ക് 2-വി​നെ​യാ​ണ് ബാ​ഹു​ബ​ലി എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും ക​രു​ത്തു​ള്ള റോ​ക്ക​റ്റ് ഈ ​ദൗ​ത്യ​ത്തി​ലൂ​ടെ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ക്കു​ന്ന​ത്. 6100 കി​ലോ​ഗ്രാ​മാ​ണ് ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ ഭാ​രം.

ടെ​ലി​കോം ട​വ​റു​ക​ളു​ടെ​യോ കേ​ബി​ളു​ക​ളു​ടെ​യോ സ​ഹാ​യ​മി​ല്ലാ​തെ സാ​ധാ​ര​ണ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ലേ​ക്ക് നേ​രി​ട്ട് ബ്രോ​ഡ്ബാ​ൻ​ഡ് ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം എ​ത്തി​ക്കു​ക​യെ​ന്ന​താ​ണ് ബ്ലൂ​ബേ​ർ​ഡ് ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ ദൗ​ത്യം.

ഐ​എ​സ്ആ​ർ​ഒ​യു​ടെ വാ​ണി​ജ്യ വി​ഭാ​ഗ​മാ​യ ന്യൂ​സ്പേ​സ് ഇ​ന്ത്യ ലി​മി​റ്റ​ഡും (എ​ൻ​എ​സ്ഐ​എ​ൽ) യു​എ​സ് ആ​സ്ഥാ​ന​മാ​യു​ള്ള എ​എ​സ്‌​ടി സ്പേ​സ് മൊ​ബൈ​ലും (എ​എ​സ്ടി ആ​ൻ​ഡ് സ​യ​ൻ​സ്, എ​ൽ​എ​ൽ​സി) ത​മ്മി​ൽ ഒ​പ്പു​വ​ച്ച വാ​ണി​ജ്യ ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ദൗ​ത്യം.

Related posts

Leave a Comment