വേ​​​​ൾ​​​​ഡ് ഗെ​​​​യിം​​​​സ് അ​​ത്‌​​ല​​റ്റി​​​​ക്സ് പുരസ്കാരം ശ്രീജേഷിന്

 

മി​​​​ക​​​​ച്ച കാ​​​​യി​​​​ക​​​​താ​​​​ര​​​​ത്തി​​​​നു​​​​ള്ള വേ​​​​ൾ​​​​ഡ് ഗെ​​​​യിം​​​​സ് അ​​ത്‌​​ല​​റ്റി​​​​ന്‍റെ പു​​​​ര​​​​സ്കാ​​​​രം ഇ​​​​ന്ത്യ​​​​ൻ ഹോ​​​​ക്കി ഗോ​​​​ൾ​​​​കീ​​​​പ്പ​​​​ർ പി.​​​​ആ​​​​ർ. ശ്രീ​​​​ജേ​​​​ഷി​​​​ന്.

2021ലെ ​​​​മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​ന​​​​മാ​​​​ണു ശ്രീ​​​​ജേ​​​​ഷി​​​​നെ പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്. വേ​​​​​​ൾ​​​​ഡ് ഗെ​​​​യിം​​സ് അ​​​​ത്‌​​ല​​റ്റി​​ന്‍റെ ഈ ​​​​ബ​​​​ഹു​​​​മ​​​​തി നേ​​​​ടു​​​​ന്ന ര​​​​ണ്ടാ​​​​മ​​​​ത്തെ ഇ​​​​ന്ത്യ​​​​ൻ​​​​താ​​​​ര​​​​മാ​​​​ണു ശ്രീ​​​​ജേ​​​​ഷ്.

2020ൽ ​​​​ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​താ ഹോ​​​​ക്കി ക്യാ​​​​പ്റ്റ​​​​ൻ റാണി രാംപാൽ 2019ലെ ​​​​മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​​​നു പു​​​​ര​​​​സ്കാ​​​​രം നേ​​​​ടി​​​​യി​​​​രു​​​​ന്നു.

സ്പോ​​​​ർ​​​​ട് ക്ലൈ​​​​ന്പിം​​​​ഗ് ഒ​​​​ളി​​​​ന്പി​​​​ക് ചാ​​​​ന്പ്യ​​​​ൻ സ്പെ​​​​യി​​​​നി​​​​ന്‍റെ ആ​​​​ൽ​​​​ബ​​​​ർ​​​​ട്ടോ ഗി​​​​നെ​​​​സ് ലോ​​​​പ​​​​സ്, ഇ​​​​റ്റ​​​​ലി​​​​യു​​​​ടെ വു​​​​ഷു താ​​​​രം മി​​​​ഷേ​​​​ൽ ജി​​​​യോ​​​​ർ​​​​ഡാ​​​​നോ എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണു ശ്രീ​​​​ജേ​​​​ഷ് പി​​​​ന്ത​​​​ള്ളി​​​​യ​​​​ത്.

ഇ​​​​ന്ത്യ​​​​ൻ താ​​​​ര​​​​ത്തി​​​​ന് 1,27,647 വോ​​​​ട്ടാ​​ണു ല​​​​ഭി​​​​ച്ച​​​​ത്. ലോ​​​​പ​​​​സി​​​​ന് 67,428 വോ​​​​ട്ടും ജി​​​​യോ​​​​ർ​​​​ഡാ​​​​നോ​​​​യ്ക്ക് 52, 046 വോ​​​​ട്ടു​​​​ക​​​​ളും ല​​​​ഭി​​​​ച്ചു.

ടോ​​​​ക്കി​​​​യോ ഒ​​​​ളി​​​​ന്പി​​​​ക്സി​​​​ൽ ഇ​​​​ന്ത്യ​​​​യെ വെ​​​​ങ്ക​​​​ല മെ​​​​ഡ​​​​ലി​​​​ലെ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​ൽ ശ്രീ​​​​ജേ​​​​ഷി​​​​ന്‍റെ പ​​​​ങ്ക് വ​​​​ലു​​​​താ​​​​യി​​​​രു​​​​ന്നു.

Related posts

Leave a Comment