സിബിഐ അന്വേഷണം വേണമെന്ന നിലപാട് ആവർത്തിച്ച് ശ്രീജിത്തിന്‍റെ കുടുംബം; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടിൽ സർക്കാരും

കൊച്ചി: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന നിലപാട് ആവർത്തിച്ച് യുവാവിന്‍റെ കുടുംബം വീണ്ടും രംഗത്ത്. എസ്പിയായിരുന്ന എ.വി.ജോർജിന് ശ്രീജിത്തിന്‍റെ മരണത്തിൽ വ്യക്തമായ പങ്കുണ്ട്. ജോർജിനെതിരേ കേസെടുക്കണം.

കേസിലെ പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെടാൻ സിബിഐ അന്വേഷണം ആവശ്യമാണെന്നും ഇക്കാര്യത്തിൽ സർക്കാർ നടപടി സ്വീകരിക്കണമെന്നും ശ്രീജിത്തിന്‍റെ അമ്മ ശ്യാമള ആവശ്യപ്പെട്ടു.

കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്തിന്‍റെ ഭാര്യ ഹൈക്കോടതിയിൽ നേരത്തെ ഹർജി സമർപ്പിച്ചിരുന്നു. ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. എന്നാൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടിലാണ് സർക്കാർ.

Related posts