പോയിന്റ് 02 മില്ലിഗ്രാം മനുഷ്യ ശരീരത്തില്‍ എത്തിയാല്‍..! അതിമാരക ലഹരി മരുന്നുമായി സിനിമാതാരം തലശേരിയില്‍ അറസ്റ്റില്‍; നടന്റെ വെളിപ്പെടുത്തലില്‍ പോലീസ് ഞെട്ടി

ക​ണ്ണൂ​ർ: അ​തി​മാ​ര​ക ല​ഹ​രി മ​രു​ന്നു​മാ​യി സി​നി​മാ താ​ര​ത്തെ എ​ക്സൈ​സ് നാ​ർ​കോ​ട്ടി​ക്ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. സ​തീ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്തു.

ത​ല​ശേ​രി സെ​യ്ദാ​ർ​പ​ള്ളി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന മി​ഹ്റാ​ജ് കാ​ത്താ​ണ്ടി​യെ (34) യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും അ​തി​മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ ആ​യി​രം മി​ല്ലി​ഗ്രാം മെ​ത്ത​ലി​ൻ ഡ​യോ​ക്സി മെ​ത്ത് ആം​പ്ഫി​റ്റാ​മി​നും (എം​ഡി​എം​എ) നി​രോ​ധി​ത ഗു​ളി​ക​യാ​യ 7.5 ഗ്രാം ​സ്പാ​സ്മോ പ്രോ​ക്സി​വോ​ണും പി​ടി​ച്ചെ​ടു​ത്തു. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യു​വാ​വ് പി​ടി​യി​ലാ​യ​ത്.

നി​ര​വ​ധി ആ​ൽ​ബ​ങ്ങ​ളി​ലും മൂന്നു സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട് മി​ഹ്‌​റാ​ജ്. സി​നി​മാ- സീ​രി​യ​ൽ മേ​ഖ​ല​ക​ളി​ൽ വ്യാ​പ​ക​മാ​യി ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ഇ​യാ​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ബം​ഗ​ളൂ​രൂ​ൽ ബി​സി​ന​സ് ന​ട​ത്തി വ​രി​ക​യാ​ണ് യു​വാ​വ്.

മോ​ളി, എ​ക്റ്റ​സി എ​ന്നീ ചെ​ല്ല​പ്പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന എം​ഡി​എം​എ എ​ന്ന മാ​ര​ക ല​ഹ​രി വ​സ്തു പാ​ർ​ട്ടി ഡ്ര​ഗ് ആ​യാ​ണ് വി​ദേ​ശ​ത്തും ഇ​ന്ത്യ​യി​ലെ വ​ൻ​കി​ട ന​ഗ​ര​ങ്ങ​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഡീ​ജെ പാ​ർ​ട്ടി​ക​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വെ​റും പോ​യി​ന്‍റ് 02 മി​ല്ലി​ഗ്രാം മ​നു​ഷ്യ ശ​രീ​ര​ത്തി​ൽ എ​ത്തി​യാ​ൽ ആ​റു മു​ത​ൽ പ​ന്ത്ര​ണ്ട് മ​ണി​ക്കൂ​ർ വ​രെ ഭൂ​മി​യി​ൽ നി​ന്നും ഉ​യ​ര​ത്തി​ലേ​ക്ക് പ​റ​ക്കു​ന്ന അ​നു​ഭ​വ​വും അ​സാ​ധാ​ര​ണ​മാ​യ അ​നു​ഭൂ​തി​യും ഉ​ണ്ടാ​വു​ക​യാ​ണെ​ന്നാ​ണ് പ​ഠ​നം വെ​ളി​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ഇ​ത് ഒ​ന്നി​ലേ​റെ ത​വ​ണ ഉ​പ​യോ​ഗി​ച്ചാ​ൽ പ്ര​ധാ​ന അ​വ​യ​വ​മാ​യ കി​ഡ്നി ത​ക​രാ​റി​ലാ​വു​ക​യും ശാ​രീ​രി​ക​വും മാ​ന​സി​ക വി​ഭ്രാ​ന്തി പോ​ലു​ള്ള പ്ര​ധാ​ന വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ക​യും ചെ​യ്യും. പോ​യി​ന്‍റ് ര​ണ്ട് മി​ല്ലി​ഗ്രാം കൈ​വ​ശം വ​ച്ചാ​ൽ ജാ​മ്യം പോ​ലും ല​ഭി​ക്കാ​ത്ത മാ​ര​ക ല​ഹ​രി​മ​രു​ന്നാ​ണ് ഇ​ത്.

ഉ​ത്ത​ര മേ​ഖ​ല ജോ​യി​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ സ്പെ​ഷ​ൽ സ്ക്വാ​ഡ് ടീം ​അം​ഗ​ങ്ങ​ളാ​യ പി.​ജ​ലീ​ഷ് , കെ.​ബി​നീ​ഷ് , ക​ണ്ണൂ​ർ എ​ക്സൈ​സ് നാ​ർ​കോ​ട്ടി​ക്ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ പ്രി​വ​ന്‍റീ ഓ​ഫീ​സ​ർ സി.​ദി​ലി​പ് , എം.​പി. സ​ർ​വ​ജ്ഞ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​ടി.​ശ​ര​ത്, ഒ.​ലി​മേ​ഷ്, സി.​പ​ങ്ക​ജാ​ക്ഷ​ൻ, എ​ക്സൈ​സ് ഡ്രൈ​വ​ർ പി.​ഷ​ജി​ത്ത് എ​ന്നി​വ​രും യു​വാ​വി​നെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Related posts