ആണുങ്ങള്‍ക്കെതിരെ രണ്ടു വാക്ക് മൈക്കിലൂടെ വിളിച്ചു പറയുന്നതല്ല ഫെമിനിസം! യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു വാക്കിന്റെ ആവശ്യമേയില്ല; ഫെമിനിസത്തെക്കുറിച്ചുള്ള മഞ്ജു പിള്ളയുടെ അഭിപ്രായം ശ്രദ്ധേയമാവുന്നു

ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഏറെ സജീവമായി അഭിനയിച്ച് പ്രേക്ഷക പ്രീതി സ്വന്തമാക്കിയിട്ടുള്ള നടിയാണ് മഞ്ജു പിള്ള. കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരം കൂടിയാണ് മഞ്ജു . അടുത്തിടെ മഞ്ജു  ഒരു അഭിമുഖത്തില്‍ പറഞ്ഞ വാചകങ്ങളാണ് ഇപ്പോള്‍ സിനിമാലോകത്തിനകത്തും പുറത്തും സംസാരവിഷയം. ഫെമിനിസത്തെ കുറിച്ചു ചോദിച്ചപ്പോഴാണ് താരം ശക്തമായി പ്രതികരിച്ചത്.

താന്‍ ഒരിക്കലും ഒരു ഫെമിനിസ്റ്റ് അല്ലായെന്നും ആത്മവിശ്വാസം നഷ്ടപ്പെടുമ്പോഴാണ് ഫെമിനിസം ഉടലെടുക്കുന്നത് എന്നും താരം പറയുകയുണ്ടായി. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരിക്കലും ഒറ്റക്ക് ജീവിക്കാന്‍ സാധിക്കില്ല എന്നും എല്ലാം ഒരു ഗിവ് ആന്‍ഡ് ടേക്കാണെന്നും അവിടെ ഫെമിനിസത്തിന്റെ ശബ്ദം ഉയരേണ്ട കാര്യമില്ല എന്നും താരം അഭിപ്രായപ്പെട്ടു.

സ്ത്രീകളുടെ ബോള്‍ഡ്ന്‍സ് എന്ന് പറയുന്നത് ലളിതാമ്മയേയും മല്ലിക ചേച്ചിയേയും പോലെയുള്ളവര്‍ ജീവിതത്തില്‍ നേരിട്ടതും അവരൊക്കെ അതിജീവിച്ചതുമായ സാഹചര്യങ്ങളാണന്നും അല്ലാതെ ആണുങ്ങള്‍ക്കെതിരെ രണ്ട് വര്‍ത്തമാനം മൈക്കിലൂടെ വിളിച്ചു പറയുന്നതല്ല ബോള്‍ഡ്ന്‍സ് എന്നും താരം കൂട്ടിച്ചേര്‍ത്തു. മലയാള സിനിമയിലെ സ്ത്രീപക്ഷവാദികള്‍ എന്ന ലേബലില്‍ അറിയപ്പെടുന്ന ചിലര്‍ക്കിട്ടൊക്കെയുള്ള കൊട്ടാണിതെന്നാണ് മഞ്ജുവിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

Related posts