കുരുക്ക് വീണ്ടും മുറുകുന്നു; ശ്രീ​ജി​ത്തി​ന് പ​രി​ക്കേ​റ്റ​ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ത​ന്നെ: ഡോ​ക്ട​ർ​മാ​രു​ടെ മൊ​ഴി പു​റ​ത്ത്

കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത ശ്രീ​ജി​ത്ത് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ഡോ​ക്ട​ർ​മാ​രു​ടെ മൊ​ഴി പു​റ​ത്ത്. ശ്രീ​ജി​ത്തി​ന്‍റെ ശ​രീ​ര​ത്തി​ലെ മു​റി​വി​ന്‍റെ പ​ഴ​ക്കം മൂ​ന്ന് ദി​വ​സം മാ​ത്ര​മെ​ന്ന് അ​ദ്ദേ​ഹ​ത്തെ ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​മാ​ർ മൊ​ഴി ന​ൽ​കി. ഐ​ജി എ​സ്. ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഇ​തോ​ടെ അ​ന്യാ​യ​മാ​യി ത​ട​ങ്ക​ലി​ൽ​വ​ച്ചെ​ന്ന വ​കു​പ്പും എ​ഫ്ഐ​ആ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ശ്രീ​ജി​ത്തി​ന്‍റെ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ​ക്കേ​റ്റ ക്ഷ​ത​മാ​ണ് ശ്രീ​ജി​ത്ത് മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് ഡോ​ക്ട​ർ​മാ​ർ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. വെള്ളിയാഴ്ച ശ്രീജിത്തിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.

അ​തേ​സ​മ​യം ശ്രീ​ജി​ത്തി​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ന​ര​ഹ​ത്യ​യ്ക്കു​ള്ള വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് അ​ങ്ക​മാ​ലി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി. സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ ഏ​ഴു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും റി​പ്പോ​ർ​ട്ടി​ൽ ആ​രെ​യും പ്ര​തി​യാ​ക്കി​യി​ട്ടി​ല്ല. തി​ങ്ക​ളാ​ഴ്ച​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ഇ​രി​ക്കെ ശ്രീ​ജി​ത്ത് മ​രി​ച്ച​ത്.

Related posts