ക്ഷേ​ത്ര സ്വ​ത്ത് പ​ണ​യം വ​യ്ക്കാ​നു​ള്ള നീ​ക്കം;ദേ​വ​സ്വം മ​ന്ത്രി​യെ ബി​ജെ​പി ത​ട​യു​മെ​ന്ന് ബി.​ ഗോ​പാ​ല​കൃ​ഷ്ണ​ൻ

കൊ​ടു​ങ്ങ​ല്ലൂ​ർ: ​ക്ഷേ​ത്ര സ്വ​ത്ത് പ​ണ​യം വ​യ്ക്കാ​നു​ള്ള നീ​ക്ക​ത്തി​നു ത​റ​ക്ക​ല്ലി​ടാ​ൻ വ​രു​ന്ന ദേ​വ​സ്വം മ​ന്ത്രി​യെ ബി​ജെ​പി ത​ട​യു​മെ​ന്ന് ബി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ. എ​ല്ലാ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ബി​ജെ​പി സ്വാ​ഗ​തം ചെ​യ്യു​ന്നു.

എ​ന്നാ​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മ​റ​വി​ൽ ക്ഷേ​ത്ര സ്വ​ത്ത് മു​സ​രീ​സ് ക​ന്പ​നി​ക്ക് കൈ​മാ​റാ​നു​ള്ള ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ നീ​ക്കം അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന വ​ക്താ​വ് അ​ഡ്വ.​ ബി.​ ഗോ​പാ​ല​കൃ​ഷ്ണ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ക്ഷേ​ത്ര പൈ​തൃ​കം നി​ല​നി​ർ​ത്തി മ്യൂ​സി​യ​വും മ​റ്റു നി​ർ​മ്മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക​ഴി​ഞ്ഞു ക്ഷേ​ത്ര​ത്തി​നു സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന നി​ല​പാ​ട് ദേ​വ​സ്വം ബോ​ർ​ഡ് സ്വീ​ക​രി​ക്ക​ണം, എം​ഒയൂ ​പ്ര​കാ​രം നി​ർ​മാ​ണം ക​ഴി​ഞ്ഞാ​ൽ അഞ്ചു വ​ർ​ഷം മ്യൂ​സി​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം പൂ​ർ​ണ​മാ​യും മു​സ​രീ​സ് ക​ന്പ​നി​ക്ക് ന​ൽ​കു​ന്ന ക​രാ​ർ റ​ദ്ധാ​ക്കു​ക,ഉൗ​ട്ടു​പു​ര​യും നി​ല​വ​റ​യും പൈ​തൃ​ക സ്വ​ത്താ​യി നി​ല​നി​ർ​ത്തി മ്യൂ​സി​യം ദേ​വ​സ്വം ഓ​ഫീ​സി​നു മു​ൻ​പി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽ ന​ട​ത്ത​ണം തു​ട​ങ്ങീ ആ​വ​ശ്യ​ങ്ങ​ളും അ​ദ്ദേ​ഹം മു​ന്നോ​ട്ടു​വെ​ച്ചു.​

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റുമാ​രാ​യ കെ ​എ​സ് വി​നോ​ദ്, സെ​ൽ​വ​ൻ മ​ണ​ക്കാ​ട്ട്പ​ടി സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം ടി.ബി. സ​ജീ​വ​ൻ, ജി​ല്ലാ സെ​ൽ കോ​-ഒാർഡി​നേ​റ്റ​ർ പി​.എ​സ്. അ​നി​ൽ​കു​മാ​ർ, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൽ.കെ. ​മ​നോ​ജ്, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ദ്യാ​സാ​ഗ​ർ, യു​വ​മോ​ർ​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​തേ​ഷ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment