‘ജീ​വ​ജ​ല​ത്തി​ന് ഒ​രു മ​ണ്‍​പാ​ത്രം’;ഒ​രു ദ​ശാ​ബ്ദം നീ​ണ്ട നി​ശ​ബ്ദ സേ​വ​നം; ശ്രീ​മ​ൻ നാ​രാ​യ​ണ​നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ശം​സ


ആ​ലു​വ: ‘ജീ​വ​ജ​ല​ത്തി​ന് ഒ​രു മ​ണ്‍​പാ​ത്രം’ പ​ദ്ധ​തി​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​ശം​സ. ത​ന്‍റെ റേ​ഡി​യോ പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര ‘മ​ൻ കി ​ബാ​ത്ത്’​ലൂ​ടെ​യാ​ണ് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നാ​യ ശ്രീ​മ​ൻ നാ​രാ​യ​ണ​ൻ ആ​വി​ഷ്ക്ക​രി​ച്ച പ​ദ്ധ​തി​യെ പ്ര​ധാ​ന​മ​ന്ത്രി പ്ര​ശം​സി​ച്ച​ത്.

ജ​ല​സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശി​ക്കു​ന്ന​തി​നി​ടെ അ​ദ്ദേ​ഹം ഈ ​പ​ദ്ധ​തി എ​ല്ലാ​വ​ർ​ക്കും പ്ര​ചോ​ദ​ന​മാ​ക​ട്ടെ​യെ​ന്നും പ​റ​ഞ്ഞു.

ദാ​ഹം ശ​മി​ച്ച പ​ക്ഷി​ക​ളു​ടെ അ​നു​ഗ്ര​ഹ​മാ​ണ് ഒ​രു ദ​ശാ​ബ്ദം നീ​ണ്ട നി​ശ​ബ്ദ സേ​വ​നം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ത്തി​ലൂ​ടെ രാ​ജ്യം മു​ഴു​വ​ൻ അ​റി​യ​പ്പെ​ടാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് ശ്രീ​മ​ൻ നാ​രാ​യ​ണ​ൻ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

പ​ത്തു വ​ർ​ഷം കൊ​ണ്ട് ഒ​രു ല​ക്ഷം മ​ൺ​പാ​ത്ര​ങ്ങ​ളാ​ണ് പ​റ​വ​ക​ൾ​ക്ക് കു​ടി​വെ​ള്ളം ക​രു​തു​ന്ന​തി​നാ​യി വി​ത​ര​ണം ചെ​യ്ത​ത്.

ഇ​തി​ലൂ​ടെ രാ​ജ്യ​ത്തെ ചെ​റി​യ മ​നു​ഷ്യ​ർ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ൾ ജ​ന​ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രി​ക​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ചെ​യ്ത​തെ​ന്നു പ​റ​ഞ്ഞ ശ്രീ​മ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ ത​നി​ക്ക് കൂ​ടു​ത​ൽ ഊ​ർ​ജം ന​ൽ​കു​ന്ന​താ​യും വ്യ​ക്ത​മാ​ക്കി.

മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ വി​വി​ധ ആ​ശ്ര​മ​ങ്ങ​ൾ വ​ഴി ലോ​ക​മെ​മ്പാ​ടും മ​ൺ​പാ​ത്ര​ങ്ങ​ൾ എ​ത്തി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ തി​ര​ക്കി​ലാ​ണ് ഇ​പ്പോ​ൾ ശ്രീ​മ​ൻ നാ​രാ​യ​ണ​ൻ.

സ​ബ​ർ​മ​തി ആ​ശ്ര​മ​ത്തി​ലെ​ത്തു​ന്ന വി​ദേ​ശി​ക​ൾ സ്വ​രാ​ജ്യ​ത്തേ​ക്ക് മ​ൺ​പാ​ത്ര​വും ‘ജീ​വ​ജ​ലം സൂ​ക്ഷി​ക്കു​ക’ എ​ന്ന സ​ന്ദേ​ശ​വു​മാ​യി മ​ട​ങ്ങു​ക​യെ​ന്ന​താ​ണ് പ​ദ്ധ​തി.

കേ​ര​ള​ത്തി​ൽ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് പോ​ലു​ള്ള സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വി​വി​ധ ജി​ല്ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ൺ​പാ​ത്രം വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

മ​ൺ​പാ​ത്ര വി​ത​ര​ണം ഒ​രു ല​ക്ഷം തി​ക​ച്ച വേ​ള​യി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ഭി​ന​ന്ദ​ന​വു​മെ​ത്തു​ന്ന​ത്. ലോ​ക​ത്താ​ദ്യ​മാ​യാ​ണ് ഇ​ത്ത​രം ഒ​രു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്നു അ​ന്വേ​ഷി​ച്ചു ക​ണ്ടെ​ത്തി​യ തൈ​വാ​നി​ലെ ദി ​സു​പ്രീം മാ​സ്റ്റ​ര്‍ ചിം​ങ്ഹാ​യ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ അ​സോ​സി​യേ​ഷ​ന്‍ മൂ​ന്നു വ​ര്‍​ഷം മു​മ്പ് അ​വ​രു​ടെ ദി ​വേ​ള്‍​ഡ് കം​പാ​ഷ​ന്‍ അ​വാ​ര്‍​ഡ് ന​ല്‍​കി ശ്രീ​മ​ന്‍ നാ​രാ​യ​ണ​നെ ആ​ദ​രി​ച്ചി​രു​ന്നു.

 

Related posts

Leave a Comment