സിനിമാ പേര് പോലൊരു ചട്ടമ്പിത്തരം; ന​ട​ൻ ശ്രീ​നാ​ഥ് ഭാ​സി അ​റ​സ്റ്റി​ൽ; ലൈംഗിക ചുവയോടെ സംസാരിക്കൽ ഉൾപ്പെടെ മൂന്നോളം വകുപ്പുകൾ ചുമത്തി കേസ്


കൊ​ച്ചി: യൂ​ട്യൂ​ബ് ചാ​ന​ൽ അ​വ​താ​ര​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യി​ൽ ന​ട​ൻ ശ്രീ​നാ​ഥ് ഭാ​സി ‌‌അ​റ​സ്റ്റി​ൽ. ശ്രീ​നാ​ഥി​ന്‍റെ അ​റ​സ്റ്റ് മ​ര​ട് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. ചോ​ദ്യം ചെ​യ്യ​ലി​ന് എ​ത്തി​യ​പ്പോ​ൾ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് ശ്രീ​നാ​ഥ് ഭാ​സി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സ്ത്രീത്വത്തെ അപമാനിക്കൽ (ഐപിസി 509), ലൈംഗിക ചുവയോടെ സംസാരിക്കൽ (ഐപിസി 354എ), പൊതുസ്ഥലത്ത് അസഭ്യം പറയൽ (ഐപിസി 294ബി) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ചോ​ദ്യം ചെ​യ്യ​ലി​നാ‌​യി ഇ​ന്ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ശ്രീനാഥ് ഭാസിയോട് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ദ്ദേ​ഹം എ​ത്തി​ല്ലെ​ന്നാ​യി​രു​ന്നു രാ​വി​ലെ പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ട​കീ​യ​മാ​യി ശ്രീനാഥ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തു​ക​യാ​യി​രു​ന്നു.

ശ്രീ​നാ​ഥ് ഭാ​സി​യു​ടെ ചി​ത്രം ച​ട്ട​മ്പി​യു​ടെ പ്രൊ​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് ന​ട​ൻ അ​വ​താ​ര​ക​യോ​ട് അ​പ​മര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്. തു​ട​ര്‍​ന്ന് അ​വ​ർ പോ​ലീ​സി​നും വ​നി​താ ക​മ്മീ​ഷ​നും പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

 

Related posts

Leave a Comment