ദിലീപിന് പിന്തുണയുമായി രംഗത്തെത്തിയത് വിനയായി! നടന്‍ ശ്രീനിവാസന്റെ വീടിനുനേരെ കരി ഓയില്‍ പ്രയോഗം; പെയിന്റ് പണിക്കാര്‍ ആരെങ്കിലുമാകും കരി ഓയില്‍ ഒഴിച്ചതെന്ന് ശ്രീനിവാസന്‍

കൊ​ച്ചി: വീ​ടി​നു നേ​രെ ക​രി ഓ​യി​ൽ പ്ര​യോ​ഗ​ത്തെ പ​രി​ഹ​സി​ച്ച് ന​ട​ൻ ശ്രീ​നി​വാ​സ​ൻ. പെ​യി​ന്‍റ് പ​ണി​ക്കാ​ർ ആ​രെ​ങ്കി​ലു​മാ​വാം ക​രി ഓ​യി​ൽ ഒ​ഴി​ച്ച​തെ​ന്നാ​ണ് ന​ട​ന്‍റെ പ​രി​ഹാ​സം. സം​ഭ​വ​ത്തി​ൽ ആ​രെ​യും സം​ശ​യി​ക്കു​ന്നി​ല്ലെ​ന്നും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞു.

ശ്രീ​നി​വാ​സ​ന്‍റെ ക​ണ്ണൂ​ർ കൂ​ത്തു​പ​റ​ന്പി​ലെ വീ​ടി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യോ ശ​നി​യാ​ഴ്ച രാ​ത്രി​യോ ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്നാ​ണു ക​രു​തു​ന്ന​ത്. വീ​ട്ടി​ൽ ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത​തി​നാ​ൽ സം​ഭ​വം ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണു പു​റ​ത്ത​റി​യു​ന്ന​ത്.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ദി​ലീ​പി​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ശ്രീ​നി​വാ​സ​ന്‍റെ വീ​ട് ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​ത്. ദി​ലീ​പ് തെ​റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്ന് ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്നു. ദി​ലീ​പ് ഇ​ത്ത​രം മ​ണ്ട​ത്ത​ര​ങ്ങ​ൾ ചെ​യ്യി​ല്ല. ദി​ലീ​പി​ന്‍റെ നി​ര​പ​രാ​ധി​ത്വം കാ​ലം തെ​ളി​യി​ക്കും എ​ന്നാ​യി​രു​ന്നു ശ്രീ​നി​വാ​സ​ന്‍റെ പ​രാ​മ​ർ​ശം.

അ​ച്ഛ​ന് ശ്രാ​ദ്ധ​മൂ​ട്ടാ​ൻ ദി​ലീ​പി​ന് ക​ഴി​ഞ്ഞ​ദി​വ​സം ര​ണ്ടു​മ​ണി​ക്കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് തി​രി​കെ​യെ​ത്തി​യ ദി​ലീ​പി​നെ കാ​ണാ​ൻ ഒ​ട്ടേ​റെ താ​ര​ങ്ങ​ൾ ജ​യി​ലി​ലെ​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ദി​ലീ​പി​ന് പി​ന്തു​ണ​യു​മാ​യി ശ്രീ​നി​വാ​സ​ൻ രം​ഗ​ത്തെ​ത്തി​യ​ത്.

ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞു മ​ട​ങ്ങു​ക​യാ​യി​രു​ന്ന ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യും അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യെ​ന്നു​മു​ള്ള കേ​സി​ലാ​ണ് ദീ​ലി​പ് അ​റ​സ്റ്റി​ലാ​യ​ത്. ഫെ​ബ്രു​വ​രി​യി​ലാ​യി​രു​ന്നു ന​ടി​ക്കെ​തി​രാ​യ ആ​ക്ര​മ​ണം.

Related posts