രാ​മ​ജ​ന്മ​ഭൂ​മി വീ​ണ്ടെ​ടു​ക്കാ​മെ​ങ്കി​ല്‍ എ​ന്തു​കൊ​ണ്ട് സി​ന്ധ് വീ​ണ്ടെ​ടു​ത്തു കൂ​ടാ; സി​ന്ധി​നെ ഇ​ന്ത്യ​യോ​ട് കൂ​ട്ടി​ച്ചേ​ര്‍​ക്ക​ണമെന്ന് യോ​ഗി


ല​ക്‌​നോ: നി​ല​വി​ല്‍ പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​മാ​യ ‘സി​ന്ധ് പ്ര​വി​ശ്യ’​യെ ഇ​ന്ത്യ​യോ​ടു കൂ​ട്ടി​ച്ചേ​ര്‍​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്.

ശ്രീ​രാ​മ​ജ​ന്മ​ഭൂ​മി 500 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം വീ​ണ്ടെ​ടു​ക്കാ​മെ​ങ്കി​ല്‍ എ​ന്തു​കൊ​ണ്ട് ‘സി​ന്ധ്’ പാ​ക്കി​സ്ഥാ​നി​ല്‍ നി​ന്ന് തി​രി​ച്ചെ​ടു​ത്തു കൂ​ടാ​യെ​ന്നും യോ​ഗി ചോ​ദി​ച്ചു.

സി​ന്ധി കൗ​ണ്‍​സി​ല്‍ ഓ​ഫ് ഇ​ന്ത്യ സം​ഘ​ടി​പ്പി​ച്ച,ര​ണ്ടു ദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന ദേ​ശീ​യ സി​ന്ധി ക​ണ്‍​വെ​ന്‍​ഷ​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ് യോ​ഗി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

“500 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം രാ​മ​ന്‍റെ മ​ഹ​ത്താ​യ ക്ഷേ​ത്രം അ​യോ​ധ്യ​യി​ല്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്നു. ജ​നു​വ​രി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി രാ​മ​നെ വീ​ണ്ടും ത​ന്‍റെ ക്ഷേ​ത്ര​ത്തി​ല്‍ കു​ടി​യി​രു​ത്തും.

500 വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റം രാ​മ​ജ​ന്മ​ഭൂ​മി വീ​ണ്ടെ​ടു​ക്കാ​മെ​ങ്കി​ല്‍ എ​ന്തു​കൊ​ണ്ട് സി​ന്ധ് വീ​ണ്ടെ​ടു​ത്തു കൂ​ടാ…’ യോ​ഗി ചോ​ദി​ച്ചു.
ഇ​ന്ത്യാ വി​ഭ​ജ​ന​ത്തി​നു​ശേ​ഷം അ​നു​ഭ​വി​ച്ച ക​ഷ്ട​പ്പാ​ടു​ക​ളെ​ക്കു​റി​ച്ച് സി​ന്ധി​ക​ള്‍​ക്ക് ത​ങ്ങ​ളു​ടെ ഇ​പ്പോ​ഴ​ത്തെ ത​ല​മു​റ​യെ അ​റി​യി​ക്കേ​ണ്ട​തു​ണ്ടെ​ന്നും യോ​ഗി പ​റ​ഞ്ഞു.

ഒ​രു മ​നു​ഷ്യ​ന്‍റെ പി​ടി​വാ​ശി​യാ​ണ് ഇ​ന്ത്യ​യു​ടെ വി​ഭ​ജ​ന​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നും യോ​ഗി വ്യ​ക്ത​മാ​ക്കി.വി​ഭ​ജ​നം ന​ട​ക്കു​ന്ന സ​മ​യ​ത്തു ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് കൂ​ട്ട​ക്കൊ​ല ചെ​യ്യ​പ്പെ​ട്ട​ത്.

ഇ​ന്ത്യ​യു​ടെ വ​ലി​യൊ​രു ഭാ​ഗം പാ​ക്കി​സ്ഥാ​നാ​യി മാ​റി. സി​ന്ധി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ഭൂ​രി​ഭാ​ഗം പേ​രും മാ​തൃ​രാ​ജ്യം ഉ​പേ​ക്ഷി​ക്കു​ക എ​ന്നു ദു​ര്‍​സ്ഥി​തി​യി​ലാ​ണെ​ത്തി​യ​ത്. വി​ഭ​ജ​ന​ത്തി​ന്‍റെ ദു​ര​ന്തം ഇ​ന്നു നാം ​പേ​റു​ന്ന​ത് ഭീ​ക​ര​വാ​ദ​ത്തി​ന്‍റെ രൂ​പ​ത്തി​ലാ​ണെ​ന്നും യോ​ഗി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

 

Related posts

Leave a Comment