വെല്ലുവിളിച്ചാൽ…! വിമതർ യോഗം വിളിച്ചു; എൽജെഡി പിളർപ്പിലേക്ക്; ‍ ശ്രേ​യാം​സി​ന് അ​ധി​കാ​ര​മി​ല്ലെ​ന്നു വി​മ​ത നേ​താ​ക്ക​ള്‍

സ്വ​ന്തം​ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: പൊ​തു​ജ​ന​മ​ധ്യ​ത്തി​ല്‍ പാ​ര്‍​ട്ടി​യെ വെ​ല്ലു​വി​ളി​ക്കു​ക​യും അ​ച്ച​ട​ക്ക​ലം​ഘ​നം ന​ട​ത്തു​ക​യും ചെ​യ്തെന്ന പേരിൽ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ള്‍​ക്കെ​തി​രേ സ്വീ​ക​രി​ച്ചതോടെ വി​മ​ത​ര്‍ അ​ടി​യ​ന്തര യോ​ഗം ചേ​രു​ന്നു.

സു​രേ​ന്ദ്ര​ന്‍​പി​ള്ള ക​ണ്‍​വീ​ന​റാ​യും ഷേ​ക്ക് പി.​ഹാ​രീ​സ് ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റാ​യു​മു​ള്ള 16 അം​ഗ സ​മി​തി​യാ​ണ് ഇന്നു യോ​ഗം ചേ​രു​ന്ന​ത്.

പാ​ര്‍​ട്ടി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ​യും ജി​ല്ലാ പ്ര​സി​ഡ​ന്‍റുമാ​രു​ടെ​യും സം​യു​ക്ത യോ​ഗം സു​രേ​ന്ദ്ര​ന്‍​പി​ള്ള​യ്ക്കും ഷേ​ക്ക് പി. ​ഹാ​രീ​സി​നു​മെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു.

ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഭാ​വി പ​രി​പാ​ടി തീ​രു​മാ​നി​ക്കാ​ന്‍ നേ​താ​ക്ക​ള്‍ യോ​ഗം ചേ​രു​ന്ന​ത്.

നോമിനേറ്റ് ചെയ്യപ്പെട്ടവർക്ക്

അ​തേ​സ​മ​യം, ദേ​ശീ​യ കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളാ​യ​വ​ര്‍​ക്കെ​തി​രേ സം​സ്ഥാ​ന​ക​മ്മി​റ്റി ന​ട​പ​ടി സ്വീ​ക​രി​ച്ച​തി​നെ​തി​രേ വി​മ​ത വി​ഭാ​ഗം രം​ഗ​ത്തെ​ത്തി.

ശ്രേ​യാം​സ്‌​കു​മാ​ര്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​സി​ഡ​ന്‍റല്ലെ​ന്നും ദേ​ശീ​യ ക​മ്മി​റ്റി നോ​മി​നേ​റ്റ് ചെ​യ്ത​യാ​ളാ​ണെ​ന്നും ഷേ​ക്ക് പി. ​ഹാ​രീ​സ് രാഷ്‌ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

അ​തേ ക​മ്മിറ്റി ത​ന്നെ​യാ​ണ് തന്നെയും സു​രേ​ന്ദ്ര​ന്‍​പി​ള്ള​യെ​യും നോ​മി​നേ​റ്റ് ചെ​യ്ത​ത്. നാ​ഷ​ണ​ല്‍ എ​ക്‌​സ്‌​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ള്‍ കൂ​ടി​യാ​ണ് ഞ​ങ്ങ​ള്‍.

ന​ട​പ​ടി​യെ​ടു​ക്കാ​നും നോ​ട്ടീ​സ് അ​യ​യ്ക്കാ​നും അ​ധി​കാ​ര​മു​ള്ള​തു ദേ​ശീ​യ ക​മ്മി​റ്റി​ക്കാ​ണ്. സം​സ്ഥാ​ന ക​മ്മ​റ്റി സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച് ദേ​ശീ​യ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ഷേ​ക്ക് പി. ​ഹാ​രീ​സ് പ​റ​ഞ്ഞു.

വെല്ലുവിളിച്ചാൽ…

ഗു​രു​ത​ര​മാ​യ അ​ച്ച​ട​ക്ക​ലം​ഘ​നത്തിന്‍റെ പേരിൽ എ​ല്‍​ജെ​ഡി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഷേ​ക് പി.​ഹാ​രി​സ്, വി. ​സു​രേ​ന്ദ്ര​ന്‍ പി​ള്ള, അ​ങ്ക​ത്തി​ല്‍ അ​ജ​യ്കു​മാ​ര്‍, രാ​ജേ​ഷ് പ്രേം ​എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ത്വ​ത്തി​ല്‍നി​ന്ന് ഇ​ന്ന​ലെ സം​സ്ഥാ​ന ക​മ്മിറ്റി നീ​ക്കി​യി​രു​ന്നു.

പൊ​തു​ജ​ന​മ​ധ്യ​ത്തി​ല്‍ പാ​ര്‍​ട്ടി​യെ വെ​ല്ലു​വി​ളി​ച്ച​തി​നു വി. ​സു​രേ​ന്ദ്ര​ന്‍ പി​ള്ള​യെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യാ​നും ഓ​ണ്‍​ലൈ​നാ​യി ചേ​ര്‍​ന്ന പാ​ര്‍​ട്ടി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ​യും ജി​ല്ലാ പ്ര​സി​ഡ​ന്‍റുമാ​രു​ടെ​യും സം​യു​ക്ത യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു.

നോട്ടീസിനു മറുപടി നല്കാതെ

ക​ഴി​ഞ്ഞ 20ന് ​കോ​ഴി​ക്കോ​ട്ട് ചേ​ര്‍​ന്ന സം​യു​ക്ത യോ​ഗ​ത്തി​നു പി​റ​കെ, വി​മ​ത പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​വ​ര്‍​ക്കു കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു.

48 മ​ണി​ക്കൂ​ര്‍ സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ ഖേ​ദ പ്ര​ക​ട​നം ന​ട​ത്തി​യ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ന്‍.​എം. നാ​യ​ര്‍, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ജി. ​സ​തീ​ഷ് കു​മാ​ര്‍ എ​ന്നി​വ​രു​ടെ മ​റു​പ​ടി തൃ​പ്തി​ക​ര​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലോ​ടെ ഇ​രു​വ​രെ​യും ന​ട​പ​ടി​യി​ല്‍ നി​ന്നൊ​ഴി​വാ​ക്കി.

കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ല്‍​കാ​ത്ത മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ഹാ​ബ് പു​ല്‍​പ്പ​റ്റ, ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ന​സീ​ര്‍ പു​ന്ന​ക്ക​ല്‍ എ​ന്നി​വ​ര്‍​ക്കെ​തി​രാ​യ ന​ട​പ​ടി ഡി​സം​ബ​ര്‍ ആ​ദ്യ​വാ​രം ചേ​രു​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ക്കും.

കെ.​പി. മോ​ഹ​ന​ന്‍ എം​എ​ല്‍​എ, ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ.​വ​ര്‍​ഗീ​സ് ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ ഓ​ണ്‍​ലൈ​ന്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.

Related posts

Leave a Comment