ആ മുറിവ് എങ്ങനെ ഉണ്ടായി? ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവ്; കൊലപാതക സംശയം ബലപ്പെടുന്നു; മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തേക്കും

ദുബായ്: ബോ​ളി​വു​ഡ് താ​രം ശ്രീദേവിയുടെ മരണം സംബന്ധിച്ച് ദുരൂഹത തുടരുന്നു. ന​ടി​യു​ടെ ത​ല​യി​ൽ ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ള്ള​താ​യാ​ണ് പു​തി​യ റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ ത​ല​യി​ലേ​റ്റ മു​റി​വ് എ​ങ്ങി​നെ സം​ഭ​വി​ച്ചു​വെ​ന്ന​ത് അ​വ്യ​ക്ത​മാ​ണ്.

ശ്രീ​ദേ​വി അ​വ​ർ താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ലി​ലെ ബാ​ത്ത് ട​ബ്ബി​ൽ ന​ടി മു​ങ്ങി​മ​രി​ച്ചു എ​ന്ന നി​ഗ​മ​ന​ത്തി​ൽ പോ​ലീ​സ് എ​ത്തി​യി​രു​ന്നു. ബാ​ത്ത് ട​ബ്ബി​ലേ​ക്കു​ള്ള വീ​ഴ്ച്ച​യി​ൽ ഉ​ണ്ടാ​യ​താ​ണോ മു​റി​വെ​ന്ന് പ​രി​ശോ​ധി​ക്കും. വ്യ​ക്ത​ത​ക്കാ​യി മൃ​ത​ദേ​ഹം വീ​ണ്ടും പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്തേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണു ശ്രീ​ദേ​വി​യു​ടെ മൃ​ത​ദേ​ഹം ദു​ബാ​യി​ലെ ഹോ​ട്ട​ൽ​മു​റി​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ദ്യ​ത്തി​ന്‍റെ ആ​ല​സ്യ​ത്തി​ലാ​യി​രു​ന്ന ന​ടി കു​ളി​മു​റി​യി​ലെ ബാ​ത്ത്ട​ബ്ബി​ൽ വീ​ണ് ശ്വാ​സം​മു​ട്ടി മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഗ​ൾ​ഫ്ന്യൂ​സി​ന്‍റെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. യു​എ​ഇ സ​ർ​ക്കാ​രി​ന്‍റെ ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടു​ക​ളും ചേ​ർ​ത്താ​ണു പ​ത്ര​ത്തി​ലെ റി​പ്പോ​ർ​ട്ട്.

ത​ല​യി​ലെ മു​റി​വ് സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന വേ​ണ്ടി വ​രു​ന്ന​തി​നാ​ൽ ന​ടി ശ്രീ​ദേ​വി​യു​ടെ മൃ​ത​ദേ​ഹം ദു​ബാ​യി​യി​ൽ നി​ന്ന് ഉ​ട​ൻ വി​ട്ടു​ന​ൽ​കി​ല്ല. മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് ബോ​ണി ക​പൂ​റി​ന്‍റെ മൊ​ഴി​യെ​ടു​ത്തി​രു​ന്നു.

Related posts