കാമുകനായ പൂജാരി മകളെ പീഡിപ്പിക്കുന്നത ആസ്വദിച്ച് പെറ്റമ്മ, കാമുകന്റെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഒത്താശ ചെയ്ത അമ്മയും കാമുകനും അറസ്റ്റില്‍, കരുനാഗപ്പള്ളിയില്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയുടെ മരണത്തിനു കാരണം ഇതൊക്കെ

poojari12വ​യ​സു​കാ​രി​ വീ​ട്ടി​നു​ള്ളി​ലെ ജ​ന​ൽ ക​ന്പി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നിലയിൽ കാണപ്പെട്ട സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൂ​ജാ​രി അ​റ​സ്റ്റി​ൽ. ആ​ലും​ക​ട​വ് സ്വ​ദേ​ശി ര​ഞ്ചു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ട്ടി​യു​ടെ മാ​താ​വും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ് . ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി കു​ട്ടി​യു​ടെ മാ​താ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്നു. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ഇ​വ​രു​ടെ അ​ടു​പ്പ​ക്കാ​ര​നാ​യ യു​വാ​വി​നെ​ക്കു​റി​ച്ച് പോ​ലീ​സി​ന് വി​വ​രം ന​ൽ​കി​യ​ത്. ഒ​രു​വ​ർ​ഷ​മാ​യി ഇ​വ​ർ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കു​ട്ടി​യു​ടെ മാ​താ​വു​മാ​യു​ള്ള ര​ഞ്ചു​വി​ന്‍റെ വ​ഴി​വി​ട്ട ബ​ന്ധ​മാ​ണ് കു​ട്ടി​യു​ടെ നേ​ർ​ക്കും തി​രി​ഞ്ഞ​ത്.  ക​ഴി​ഞ്ഞ 28ന് ​രാ​വി​ലെ​യാ​ണ് കരുനാഗപ്പള്ളി കുലശേഖരപുരത്തുള്ള വീട്ടിലെ ജനൽക്കന്പിയിൽ കു​ട്ടി​യെ മ​രി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ കു​ട്ടി ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​താ​യി പ​റ​യു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കു​ക​യാ​യി​രു​ന്നു.

അമ്മയുടെ സഹോദരിയുടെ വീട്ടില്‍ നിന്ന് പഠിച്ചിരുന്ന കുട്ടി, ആത്മഹത്യ ചെയ്യുന്നതിന് രണ്ടു ദിവസം മുമ്പാണ് സ്വന്തം വീട്ടില്‍ എത്തിയത്. പരിസരത്തെ നിരവധി പേര്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഞായറാഴ്ച രാത്രിയാണ് കുട്ടിയുടെ അമ്മയെയും അയല്‍വാസിയെയും കസ്റ്റഡിയില്‍ എടുത്തത്. കുട്ടി നിരന്തരമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ മൊഴി.

Related posts