മദ്യപിച്ച് വാഹനമോടിച്ചു, മനപൂര്‍വമല്ലാത്ത നരഹത്യ! ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്ത് വഫ ഫിറോസിന്റെ രഹസ്യ മൊഴി; ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍

തിരുവനന്തപുരം: മാധ്യമപ്രവർത്തകന്‍റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന്‍റെ പേരിൽ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീറാം ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ അറസ്റ്റ് രേഖപ്പെടുത്തിയതിനാൽ ശ്രീറാമിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ അഭിപ്രായം കൂടി തേടിയിട്ടാവും ഇക്കാര്യത്തിൽ തീരുമാനമുണ്ടാവുക.

മനപൂർവമല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് മദ്യപിച്ച് വാഹനമോടിച്ചതും നരഹത്യയും കൂടി ഉൾപ്പെടുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ കേസിൽ ജാമ്യം ലഭിക്കില്ലെന്ന സാഹചര്യമായി. അപകട സമയത്ത് ശ്രീറാമിന്‍റെ ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്ത് വഫ ഫിറോസിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പുകൾ ചുമത്തിയത്.

ശ്രീറാം അമിതമായി മദ്യപിച്ചിരുന്നുവെന്നും കാർ അമിതവേഗത്തിലാണ് ഓടിച്ചിരുന്നതെന്നുമാണ് വഫ പോലീസിന് നൽകിയ മൊഴി. വാഹനം തന്‍റെ കൈയിൽ നിന്നും നിർബന്ധപൂർവം വാങ്ങുകയായിരുന്നുവെന്നും യുവതി മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകി.

Related posts