ഞങ്ങള്‍ അഞ്ചു പേര്‍ ആവശ്യാനുസരണം മാറിമാറി ഉപയോഗിക്കും ! ആ സിനിമയുടെ നിര്‍മാതാക്കള്‍ തന്നോടു പറഞ്ഞ കാര്യം വെളിപ്പെടുത്തി നടി ശ്രുതി ഹരിഹരന്‍…

തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരങ്ങളിലൊരാളാണ് ശ്രുതി ഹരിഹരന്‍. നടി എന്നതിനൊപ്പം തന്നെ നിര്‍മാതാവ് എന്ന നിലയിലും ഇപ്പോള്‍ താരം സിനിമാ രംഗത്ത് അറിയപ്പെടുന്നുണ്ട്.

സിനിമകളില്‍ ഒരു പശ്ചാത്തല നര്‍ത്തകിയായി കരിയര്‍ തുടങ്ങിയ താരം 2012 മുതല്‍ ആണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത്.

അന്നുമുതല്‍ ഇന്നോളം താരം സിനിമാഭിനയം മേഖലയില്‍ സജീവമായി ഇടപെടുന്നു. 2012 ല്‍ പുറത്തിറങ്ങിയ സിനിമാ കമ്പനി എന്ന മലയാള ചിത്രമാണ് ആദ്യ ചലച്ചിത്രം.

എന്നാല്‍ പിന്നീട് കന്നഡയിലും തമിഴിലുമാണ് താരം ശ്രദ്ധ കേന്ദ്രീകരിച്ചത്. പഠനത്തിലും മികവു പുലര്‍ത്തിയ ആളാണ് താരം.

ക്രൈസ്റ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദം കരസ്ഥമാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. ഭരതനാട്യത്തില്‍ പഠനം പൂര്‍ത്തിയാക്കിയതും ഇതിന്റെ കൂടെ ചേര്‍ത്തു പറയേണ്ടതാണ്.

മാതൃഭാഷ തമിഴ് ആണെങ്കിലും മലയാളം, കന്നഡ, ഹിന്ദി ഭാഷകള്‍ നന്നായി സംസാരിക്കാനും തെലുങ്ക് ഭാഷ അനായാസം മനസ്സിലാക്കാനും താരത്തിനു കഴിയും.

പഠന സമയങ്ങളില്‍ തന്നെ താരം കലാ സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുത്തിരുന്നു. പഠനത്തിനുശേഷം താരം ശ്രദ്ധകേന്ദ്രീകരിച്ചത് സിനിമകളിലെ നൃത്ത മേഖലകളിലായിരുന്നു.

മൂന്നു വര്‍ഷത്തിലധികം ഈ മേഖലയില്‍ തന്നെ താരം തുടരുകയും ചെയ്തു. ആദ്യം അഭിനയിച്ച സിനിമ കമ്പനി എന്ന ചിത്രത്തിലെ പാറു എന്ന കഥാപാത്രം ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാണ്.

സിനിമ അഭിനയ രംഗത്ത് താരത്തിന് ആദ്യ കാലങ്ങളില്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ ആണ് ഇപ്പോള്‍ താരം തുറന്നു പറഞ്ഞിരിക്കുന്നത്.

തനിക്ക് 18 വയസ്സ് മാത്രം പ്രായമുള്ള സമയത്ത് താന്‍ ഒരു സിനിമ വേണ്ടെന്ന് വെച്ചിട്ടുണ്ട് എന്നും അതിന്റെ കാരണവുമാണ് താരം വ്യക്തമാക്കിയത്.

കന്നഡ ഭാഷയിലായിരുന്നു ആ സിനിമ. പ്രശസ്തനായ ഒരു നിര്‍മാതാവ് തന്നെ വെച്ച് ഒരു സിനിമ എടുക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞാണ് തന്നെ സമീപിച്ചത് എന്നാണ് താരം പറഞ്ഞത്. പക്ഷേ ആ സിനിമയില്‍ നിന്ന് താരം പിന്‍വാങ്ങി. കാരണം,

5 നിര്‍മാതാക്കള്‍ ഒരുമിച്ചാണ് സിനിമ ചെയ്യുന്നത്. അവരുടെ ഇഷ്ടാനുസരണം മാറി മാറി താരത്തെ ഉപയോഗിക്കുമെന്നും അതിനു തയ്യാറുണ്ടെങ്കില്‍ സിനിമയിലെ വേഷം ചെയ്യാമെന്നും ആയിരുന്നു താരത്തിന് കിട്ടിയ ഉപാധി.

എന്നാല്‍ തന്റെ കാലില്‍ ചെരുപ്പുണ്ടെന്നായിരുന്നു താരം അവര്‍ക്ക് നല്‍കിയ മറുപടി.

Related posts

Leave a Comment