മോഹന്‍ലാലിനൊപ്പം വസ്ത്രമില്ലാതെ അഭിനയിക്കേണ്ടി വന്നു ! എങ്കിലും അതുമൂലം കരിയറില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടായി; വെളിപ്പെടുത്തലുമായി മീര വാസുദേവ്…

മോഡലിംഗിലൂടെ വന്ന് നടിയായ താരമാണ് മീര വാസുദേവ്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലും താരം തന്റെ അഭിനയ വൈഭവം കാഴ്ചവച്ചിട്ടുണ്ട്.

മിനിസ്‌ക്രീനിലും താരം സജീവമാണ്. ടെലിവിഷന്‍ രംഗത്തും താരത്തിന് ആരാധകര്‍ ഏറെയാണ്. അഭിനയിച്ച പരമ്പരകള്‍ എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.

2005-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം തന്മാത്രയില്‍ മീരയായിരുന്നു നായിക. ഇത് താരത്തിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രമായിരുന്നു. 2005ലെ എഷ്യാനെറ്റ് ഫിലിം പുരസ്‌ക്കാരങ്ങളില്‍ മികച്ച നവാഗത നടിയ്ക്കുള്ള പുരസ്‌കാരവും താരത്തിന് ലഭിച്ചു.

2003 മുതലാണ് താരം അഭിനയ മേഖലയില്‍ സജീവമാകുന്നത്. ആര്‍ട്‌സ്, സൈക്കോളജി, ഇംഗ്ലീഷ് സാഹിത്യം എന്നിവയില്‍ ബാച്ചിലര്‍ ഡിഗ്രികള്‍ താരം നേടിയിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചു. അറിയപ്പെടുന്ന ഒരു മോഡലാണ് താരം

തന്മാത്രയിലെ അഭിനയത്തെ കുറിച്ച് താരം നടത്തിയ തുറന്നു പറച്ചിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. പലരും തിരസ്‌കരിച്ച വേഷമായിരുന്നു തന്മാത്രയിലെ നായികാ വേഷം.

അതുകൊണ്ട് തന്നെ വലിയ ഒരു വെല്ലുവിളി തന്നെയായിരുന്നു അത് എന്നാണ് താരം പറഞ്ഞത്. വസ്ത്രമില്ലാതെ സിനിമയില്‍ അഭിനയിക്കേണ്ടി വന്നിട്ടുണ്ട്.

ആ സീനില്‍ അത്യാവശ്യം വേണ്ടവര്‍ മാത്രം ഷൂട്ട് ചെയ്യുന്ന സ്ഥലത്ത് ഉണ്ടാവുക എന്ന തന്റെ ആവശ്യം സംവിധായകന്‍ അനുസരിച്ചുവെന്നും താരം പറഞ്ഞു.

കാമറാമാന്‍, സംവിധായകന്‍, സഹ കാമറാമാന്‍, മോഹന്‍ലാല്‍, മേക്കപ് ആര്‍ട്ടിസ്റ്റ് തുടങ്ങിയവരായിരുന്നു അത്. വസ്ത്രമില്ലാതെ അഭിനയിക്കേണ്ടി വന്നു എങ്കിലും ആ സിനിമയും കഥാപാത്രവും തനിക്ക് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയെന്നും താരം പറയുന്നു.

Related posts

Leave a Comment