രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്കി​റങ്ങാനല്ല, ക​രി​യ​ർ കെ​ട്ടി​പ്പ​ടു​ക്കാ​നാ​ണ് ആ​ഗ്ര​ഹം; ശ്രു​തി ഹാ​സ​ൻ

തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലെ മു​ൻ​നി​ര ന​ടി​മാ​രി​ൽ ഒ​രാ​ളാ​ണ് ഉ​ല​ക​നാ​യ​ക​ൻ കമ​ൽ​ഹാ​സ​ന്‍റെ മ​ക​ൾ ശ്രു​തി ഹാ​സ​ൻ. വ്യ​ത്യ​സ്ത​മാ​യ ഒ​രു​പി​ടി ചി​ത്ര​ങ്ങ​ളി​ല​ഭി​ന​യി​ച്ച ഗാ​യി​ക കൂ​ടി​യാ​യ ശ്രു​തി പു​തി​യ പ്രോ​ജ​ക്റ്റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട തി​ര​ക്കു​ക​ളി​ലാ​ണ്.

ഈ ​അ​ടു​ത്ത​യി​ടെ ഒ​രു മു​ഖാ​മു​ഖം പ​രി​പാ​ടി​ക്കി​ടെ ത​ന്‍റെ രാ​ഷ്‌​ട്രീ​യ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തി​ന് അ​വ​ർ ന​ൽ​കി​യ മ​റു​പ​ടി​യാ​ണി​പ്പോ​ൾ ശ്ര​ദ്ധേ​യ​മാ​വു​ന്ന​ത്.

പു​തി​യ ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്കി​ലാ​ണ് താ​നെ​ന്നാ​ണ് ശ്രു​തി ഹാ​സ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്. ഈ ​മേ​ഖ​ല​യി​ൽ​ത്ത​ന്നെ​യാ​ണ് എ​ന്‍റെ താ​ത്പ​ര്യം.

ന​ല്ല സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​യി ക​രി​യ​ർ കെ​ട്ടി​പ്പ​ടു​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ല- ശ്രു​തി ഹാ​സ​ൻ പ​റ​ഞ്ഞു.

സി​നി​മ​യി​ൽ സ​ജീ​വ​മാ​യി നി​ൽ​ക്കെ രാ​ഷ്‌​ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ച്ച നി​ര​വ​ധി താ​ര​ങ്ങ​ളു​ണ്ട് തെ​ന്നി​ന്ത്യ​യി​ൽ. ശ്രു​തി​യു​ടെ പി​താ​വു​കൂ​ടി​യാ​യ ക​മ​ൽ​ഹാ​സ​ൻ ഒ​രേ​സ​മ​യം സി​നി​മ​യി​ലും അ​ദ്ദേ​ഹം രൂ​പീ​ക​രി​ച്ച പാ​ർ​ട്ടി​യാ​യ മ​ക്ക​ൾ നീ​തി മ​യ്യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​ണ്.

വ​രു​ന്ന തി​ര​ഞ്ഞെ​ടു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​താ​വി​നൊ​പ്പം മ​ക്ക​ൾ നീ​തി മ​യ്യ​ത്തി​ന്‍റെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽ ശ്രു​തി പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഇ​വ​യെ​ക്കെ​ല്ലാ​മാ​ണ് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ശ്രു​തി ഹാ​സ​ൻ അ​ന്ത്യം​കു​റി​ച്ച​ത്.

ചി​ര​ഞ്ജീ​വി നാ​യ​ക​നാ​യ വാ​ൾ​ട്ട​യ​ർ വീ​ര​യ്യ, ബാ​ല​കൃ​ഷ്ണ​യു​ടെ വീ​ര​സിം​ഹ റെ​ഡ്ഢി എ​ന്നി​വ​യാ​ണ് ശ്രു​തി ഹാ​സ​ൻ നാ​യി​ക​യാ​യെ​ത്തി ഒ​ടു​വി​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ ചി​ത്ര​ങ്ങ​ൾ. പ്ര​ഭാ​സ് നാ​യ​ക​നാ​വു​ന്ന സ​ലാ​റി​ൽ ശ്രു​തി​യാ​ണ് നാ​യി​ക.

ഹോ​ളി​വു​ഡ് ചി​ത്രം ദ ​ഐ​യി​ൽ താ​രം പ്ര​ധാ​ന​വേ​ഷ​ത്തി​ലു​ണ്ട്. നാ​നി നാ​യ​ക​നാ​വു​ന്ന ഹാ​യ് നാ​ന്നാ എ​ന്ന ചി​ത്ര​ത്തി​ൽ അ​തി​ഥി വേ​ഷ​ത്തി​ലും ശ്രു​തി​യു​ണ്ട്.

Related posts

Leave a Comment