‘ഹി​റ്റ് സി​നി​മ​യു​ടെ ഓ​ഡി​ഷ​ന്‍, വ​യ​ലി​ല്‍ പ​ണി​യെ​ടു​ക്കു​ന്ന​ത് അ​ഭി​ന​യി​ക്കാ​ന്‍ പ​റ​ഞ്ഞു, അ​തെ​ന്തി​നെ​ന്ന് ഇ​പ്പോ​ഴും അ​റി​യി​ല്ല’: ശ്രു​തി സു​രേ​ഷ്

ക​രി​യ​റി​ന്‍റെ സ്റ്റാ​ർ​ട്ടിം​ഗി​ൽ ഒ​രു​പാ​ട് ഓ​ഡി​ഷ​നി​ൽ പോ​കു​മാ​യി​രു​ന്നു എന്ന് ശ്രുതി സുരേഷ്. കാ​സ്റ്റിം​ഗ് കോ​ളു​ക​ൾ കാ​ണു​ന്ന​ത് എ​ല്ലാം അ​യ​യ്ക്കും, അ​പ്പോ​ൾ അ​വ​ർ ന​മ്മ​ളെ വി​ളി​ക്കും. ഓ​ഡി​ഷ​ന് പോ​കു​മ്പോ​ൾ വ​ലി​യ ക്യൂ ​ആ​യി​രി​ക്കും അ​ന്ന്. പ്രൊ​ഡ​ക്ഷ​ൻ നോ​ക്കി​യോ ഡ​യ​റ​ക്ട​റി​നെ നോ​ക്കി​യോ ആ​യി​രി​ക്കി​ല്ല പോ​കു​ന്ന​ത്, ന​മ്മു​ക്ക് അ​റി​യി​ല്ല​ല്ലോ അ​തൊ​ന്നും. പ​ക്ഷേ, അ​വി​ടെ ചെ​ല്ലു​മ്പോ​ൾ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി വെ​റു​തെ ഓ​ഡി​ഷ​ൻ ന​ട​ത്തു​ന്ന​വ​ർ ആ​യി​രി​ക്കും.

ഇ​ന്നാ​ണെ​ങ്കി​ൽ ആ​രെ​യെ​ങ്കി​ലും സെ​റ്റി​ൽ പ​രി​ച​യം ഉ​ണ്ടാ​കും. അ​ല്ലെ​ങ്കി​ൽ വി​ളി​ച്ചു​ചോ​ദി​ക്കാ​ൻ എ​ങ്കി​ലും ആ​ളു​ണ്ട് ഇ​ന്ന്. അ​ങ്ങ​നെ ര​ണ്ട് മൂ​ന്ന് ഓ​ഡി​ഷ​നു പോ​യ​ത് അ​ബ​ദ്ധം ആ​യി​ട്ടു​ണ്ട്. സി​നി​മ​യും ആ​യി ഒ​രു ബ​ന്ധ​വും ഇ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് അ​വ​ർ അ​വി​ടെ നി​ന്ന് ചെ​യ്യി​ക്കു​ന്ന​ത്.

ഒ​രു അ​നു​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ട്. ആ ​സി​നി​മ റീ​ലീ​സ് ആ​യി വ​ള​രെ ഹി​റ്റാ​യി​രു​ന്നു, പ​ക്ഷേ ആ ​സി​നി​മ​യു​ടെ ഓ​ഡി​ഷ​ന് ന​മ്മു​ടെ ഏ​ജ് ഗ്രൂ​പ്പി​ൽ ഉ​ള്ള​വ​രെ ആ​വ​ശ്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ആ ​സി​നി​മ ക​ണ്ട​പ്പോ​ൾ എ​ന്തി​നാ​ണ് അ​വി​ടെ പോ​യി ക്യൂ ​നി​ന്ന​ത് എ​ന്ന തോ​ന്നി​യി​ട്ടു​ണ്ട്.

വ​ള​രെ കൊ​മേ​ഷ്യ​ൽ ആ​യി സി​റ്റി​യി​ൽ ന​ട​ക്കു​ന്ന ഒ​രു പ​ട​മാ​യി​രു​ന്നു. പേ​രൊ​ന്നും പ​റ​യു​ന്നി​ല്ല. പ​ക്ഷേ എ​ന്‍റെ​യ​ടു​ത്ത് അ​ന്നു പ​റ​ഞ്ഞ​ത് വ​യ​ലി​ൽ ജോ​ലി ചെ​യ്യു​ന്ന പോ​ലെ ചെ​യ്യാ​ൻ ആ​ണ്. എ​ന്തു​കൊ​ണ്ടാ​ണ് അ​വ​ർ അ​ങ്ങ​നെ ചെ​യ്യി​ച്ച​ത് എ​ന്ന് എ​നി​ക്ക് ഇ​പ്പോ​ഴും അ​റി​യി​ല്ല. സി​നി​മ​യു​മാ​യി കു​റ​ച്ചു​കൂ​ടി ക​ണ​ക്ട് ചെ​യ്യു​ന്ന ടാ​സ്ക് ത​ന്നി​രു​ന്നെ​ങ്കി​ൽ ന​ന്നാ​യി ഇ​രു​ന്നേ​നെ എ​ന്നു തോ​ന്നി​യി​ട്ടു​ണ്ട്. അ​ങ്ങ​നെ കു​റ​ച്ച് അ​ബ​ദ്ധ​ങ്ങ​ൾ ഓ​ഡി​ഷ​ൻ പോ​യി പ​റ്റി​യി​ട്ടു​ണ്ട് എ​ന്ന് ശ്രു​തി സു​രേ​ഷ് പ​റ​ഞ്ഞു.

Related posts

Leave a Comment