പയ്യന്നൂർ: ആറ് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവുമായി യുവാവ് പിടിയിൽ.കാങ്കോല്‍ സബ് സ്റ്റേഷന് സമീപത്തെ ടി. രഞ്ജിത്താണ് (42) പിടിയിലായത്. ഇയാൾക്കെതിരെ പയ്യന്നൂര്‍ പോലീസ് അബ്കാരി നിയമ പ്രകാരം കേസെടുത്തു.
ഇന്നലെ കണ്ടോത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് സ്കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യം കണ്ടെത്തിയത്.
വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പയ്യന്നൂര്‍ പോലീസ് സ്കൂട്ടറിന്റെ ഡിക്കിയില്‍നിന്ന് 500 മില്ലിയുടെ 12 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം പിടിച്ചെടുത്ത് പ്രതിയുടെ പേരില്‍ കേസെടുത്തു.
