സൂ​ക്ഷി​ച്ച് ആ​ഘോ​ഷി​ക്ക​ണെ മ​ക്ക​ളേ… ഇ​ല്ലേ​ൽ ടി​സി കി​ട്ടി​ല്ല: എ​സ്എ​സ്എ​ൽ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ്; ‘സ്കൂ​ൾ സാ​മ​ഗ്രി​ക​ൾ ത​ക​ർ​ത്താ​ൽ ചെ​ല​വ് ഈ​ടാ​ക്കി​യ​തി​ന് ശേ​ഷം മാത്രം ടി​സി’

തൃ​ശൂ​ർ: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യു​ടെ അ​വ​സാ​ന ദി​വ​സം വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഘോ​ഷ​ങ്ങ​ൾ അ​തി​രു​വി​ട്ട് പോ​കാ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചെ​ന്ന് തൃ​ശൂ​ർ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ.

പ​ല സ്കൂ​ളു​ക​ളി​ലും മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഫ​ർ​ണി​ച്ച​ർ, ഫാ​ൻ തു​ട​ങ്ങി​യ​വ ന​ശി​പ്പി​ക്കു​ക, പ​ട​ക്കം പൊ​ട്ടി​ക്കു​ക, വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​ക്കു​ക തു​ട​ങ്ങി​യ സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഈ ​വ​ർ​ഷം അ​ത്ത​രം പ്രവർത്തികൾ ചെയ്യുന്ന വിദ്യാർഥികൾക്കെതിരേ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​വു​മെ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

‌സ്കൂ​ൾ പ​രി​സ​ര​ത്ത് പോ​ലീ​സ് സം​ര​ക്ഷ​ണ​വും ഉ​ണ്ടാ​കു​ന്ന​താ​ണ്. എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലെ​യും പി​ടി​എ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ പ​രീ​ക്ഷ അ​വ​സാ​നി​ക്കു​ന്ന സ​മ​യ​ത്ത് സ്‌​കൂ​ളി​ല്‍ എ​ത്താനും നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ സ്‌​കൂ​ള്‍ സാ​മ​ഗ്രി​ക​ള്‍ ന​ശി​പ്പി​ച്ചാ​ല്‍ അ​തി​ന്‍റെ ന​ഷ്ടം മു​ഴു​വ​ൻ ര​ക്ഷി​താ​വി​ൽ നി​ന്നും ഈ​ടാ​ക്കി​യ​തി​ന് ശേ​ഷ​മേ ടി​സി ന​ൽ​കു​വെ​ന്നും ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഡോ. ​എ. അ​ൻ​സാ​ർ വ്യ​ക്ത​മാ​ക്കി.

എ​സ്എ​സ്എ​ല്‍​സി മൂ​ല്യ​നി​ര്‍​ണ​യം ഏ​പ്രി​ല്‍ 3 മു​ത​ലാ​ണ് ആ​രം​ഭി​ക്കു​ക. 70 ക്യാ​മ്പു​ക​ളി​ലാ​യി പ​തി​നാ​യി​ര​ത്തോ​ളം അ​ധ്യാ​പ​ക​ര്‍ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് ക​ണ​ക്ക്. 

 

 

Related posts

Leave a Comment