അഭിനയത്തിൽ നിന്ന് ഇനി രാഷ്ട്രീയത്തിലേക്കോ… നടി നേഹ ശർമ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചേക്കും; സൂചന നൽകി പിതാവ്

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബോ​ളി​വു​ഡ് താ​രം നേ​ഹ ശ​ർ​മ മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന. കോ​ണ്‍​ഗ്ര​സ് നേ​താ​വും ബീ​ഹാ​റി​ലെ ബാ​ഗ​ല്‍​പൂ​രി​ലെ എം​എ​ല്‍​എ​യു​മാ​യ അ​ജ​യ് ശ​ര്‍​മ​യു​ടെ മ​ക​ളാ​ണ് നേ​ഹ ശ​ര്‍​മ. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് മ​ക​ളു​ടെ രാ​ഷ്ട്രി​യ പ്ര​വേ​ശ​ന​ത്തെ പ​റ്റി സൂ​ച​ന ന​ൽ​കി​യ​ത്. കോ​ണ്‍​ഗ്ര​സ് ആ​ര്‍​ജെ​ഡി​യു​മാ​യി ഈ ​സീ​റ്റി​ന്‍റെ കാ​ര്യ​ത്തി​ല്‍ ച​ര്‍​ച്ച ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സ​ഖ്യ​ക​ക്ഷി​ക​ളു​മാ​യു​ള്ള ധാ​ര​ണ​യ്ക്കൊ​ടു​വി​ൽ ഭ​ഗ​ൽ​പു​ർ സീ​റ്റ് കോ​ൺ​ഗ്ര​സി​ന് ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ മ​ക​ളെ നാ​മ​നി​ർ​ദേ​ശം ചെ​യ്യു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

‘ഭ​ഗ​ൽ​പു​ർ കോ​ൺ​ഗ്ര​സി​ന് ല​ഭി​ക്ക​ണം. ഞ​ങ്ങ​ൾ അ​വി​ടെ മ​ത്സ​രി​ച്ച് വി​ജ​യി​ക്കും. കോ​ൺ​ഗ്ര​സി​ന് ഭ​ഗ​ൽ​പു​ർ ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ എ​ന്‍റെ മ​ക​ളെ അ​വി​ടെ മ​ത്സ​രി​പ്പി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. കാ​ര​ണം ഞാ​ൻ എം​എ​ൽ​എ​യാ​ണ​ല്ലോ, പാ​ർ​ട്ടി പ​ക്ഷേ എ​ന്നോ​ടു​ത​ന്നെ മ​ത്സ​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഞാ​ൻ തീ​ർ​ച്ച​യാ​യും മ​ത്സ​രി​ക്കും’ എ​ന്ന് അ​ജ​യ് ശ​ർ​മ പ​റ‍​ഞ്ഞു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ​യെ ബീ​ഹാ​റി​ൽ​നി​ന്ന് ഇ​ന്ത്യ മു​ന്ന​ണി തു​ട​ച്ചു​മാ​റ്റു​മെ​ന്നും അ​ധി​കാ​ര​ത്തി​ൽ നി​ന്ന് മോ​ദി​യെ താ​ഴെ​യി​റ​ക്കു​ന്ന​തി​ൽ ബീഹാ​ർ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment