മദ്യപാനികളായ പി​താ​ക്ക​ന്മാ​ര്‍ ജാ​ഗ്ര​തൈ..! എ​സ്എ​സ്എ​ൽ​സി വി​ദ്യാ​ർ​ഥി​യെ പ​ഠി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത പി​താവിനെ പോലീസ് അറസ്റ്റു ചെയ്തു

ktm-arrest-lപ​യ്യ​ന്നൂ​ര്‍: മ​ദ്യ​ല​ഹ​രി​യി​ല്‍ വീ​ട്ടി​ല്‍ ബ​ഹ​ള​മു​ണ്ടാ​ക്കു​ന്ന പി​താ​ക്ക​ന്മാ​ര്‍ ജാ​ഗ്ര​തൈ. വീ​ട്ടി​ല്‍ പ​ഠി​ക്കു​ന്ന മ​ക്ക​ളു​ണ്ടെ​ങ്കി​ല്‍ പ്ര​ത്യേ​കി​ച്ചും. മ​ക്ക​ളു​ടെ പ​ഠ​ന​ത്തി​ന് ത​ട​സം സൃ​ഷ്ടി​ച്ചാ​ല്‍ പി​താ​ക്ക​ന്മാ​ര്‍ അ​ക​ത്താ​കും. ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു സം​ഭ​വ​മാ​ണ് ഇ​ന്ന​ലെ രാ​ത്രി പ​യ്യ​ന്നൂ​രി​ലു​ണ്ടാ​യ​ത്. എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യ്ക്കൊ​രു​ങ്ങു​ന്ന വി​ദ്യാ​ര്‍​ഥി​യെ  പ​ഠി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തി​രു​ന്ന പി​താ​വ് ഒ​ടു​വി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യി.​

പ​യ്യ​ന്നൂ​ര്‍ കേ​ളോ​ത്ത് ഗ്രാ​മി​ക റോ​ഡി​ലെ 48കാ​ര​നാ​ണ്  പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. മദ്യ​ല​ഹ​രി​യി​ല്‍ വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ വി​ദ്യാ​ര്‍​ഥി​യു​ടെ പ​ഠ​ന​ത്തി​ന് ത​ട​സം​സൃ​ഷ്ടി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. അ​ർ​ധ​രാ​ത്രി​യോ​ടെ പ​രി​സ​ര​വാ​സി​ക​ള്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ചൈ​ല്‍​ഡ്‌​ലൈ​ന്‍ ഇ​ട​പെ​ടു​ക​യും പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രേ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​മു​ണ്ട്.

Related posts