വ​നി​ത​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ ഒരു പ്രത്യേക ദിനത്തിൽ പ്ര​സം​ഗ​ങ്ങ​ളി​ലൂ​ടെ പ​രി​ഹ​രി​ക്കാ​വു​ന്നതോ; നമുക്ക് വേണ്ടത് ത​രം​തി​രി​ച്ചു​ള്ള തു​ല്യ​ത​യല്ലെന്ന് ട്രാ​ന്‍​സ് ജെ​ന്‍​ഡ​ര്‍ ശീ​ത​ള്‍‌ ശ്യാം

sheethal-sham-lപ​രി​യാ​രം: തൊ​ഴി​ല്‍ ചെ​യ്യു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ സ്ത്രീ​ക​ള്‍ പി​താ​വി​നോ​ടോ, സ​ഹോ​ദ​ങ്ങ​ളോ​ടൊ​പ്പ​മോ വ​ന്നു​പോ​ക​ണ​മെ​ന്ന രീ​തി​യി​ല്‍ ഭ​ര​ണാ​ധി​കാ​രി​ക​ള്‍ ത​ന്നെ ഉ​പ​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്ന കാ​ല​ഘ​ട്ട​ത്തി​ല്‍ സ്ത്രീ​ക​ള്‍ ആ​രി​ല്‍ നി​ന്നാ​ണ് സം​ര​ക്ഷ​ണം സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്ന് ട്രാ​ന്‍​സ് ജെ​ന്‍​ഡ​ര്‍ ശീ​ത​ള്‍ ശ്യാം. ​  പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് യൂ​ണി​യ​ന്‍ സം​ഘ​ടി​പ്പി​ച്ച സ​ദാ​ചാ​ര പോ​ലീ​സിം​ഗി​നും അ​തി​ക്ര​മ​ങ്ങ​ള്‍​ക്കു​മെ​തി​രേ മാ​ന​വി​ക​ത​യു​ടെ മ​റു​പ​ടി എ​ന്ന സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

വ​നി​ത​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ ഒ​രു പ്ര​ത്യേ​ക ദി​ന​ത്തി​ല്‍ കു​റേ പ്ര​സം​ഗ​ങ്ങ​ള്‍ ന​ട​ത്തി പ​രി​ഹ​രി​ക്ക​പ്പെ​ടേ​ണ്ട​വ​യ​ല്ലെ​ന്നും, തു​ല്യ​ത​യു​ക്ക് വേ​ണ്ടി പ​റ​യു​ക​യും പ്ര​സം​ഗി​ക്കു​ക​യും ചെ​യ്തു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴും പു​രു​ഷ​ന്‍ സ്ത്രീ​ക​ളേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ തു​ല്യ​നാ​യി മാ​റു​ന്ന സ്ഥി​തി​വി​ശേ​ഷ​മാ​ണ് ഉ​ണ്ടാ​കു​ന്ന​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

സ്ത്രീ-​പു​രു​ഷ​ൻ- ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ന്‍ എ​ന്നി​ങ്ങ​നെ ത​രം​തി​രി​ച്ചു നി​ര്‍​ത്തി​യി​യു​ള്ള തു​ല്യ​ത​യ​ല്ല ന​മു​ക്ക് വേ​ണ്ടെ​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.    യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ ടി.​കെ.​ശി​ല്‍​പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​ഫ് ഐ ​ജി​ല്ലാ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ഫ്‌​സ​ൽ, മു​ഹ​മ്മ​ദ് സി​റാ​ജ്, ടീ.​വി.​എം.​ഷീ​മ, സി.​പി.​ഷി​ജു, ടി.​ആ​തി​ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts