എ​സ്എ​സ്എ​ൽ​സി ഫ​ല​പ്ര​ഖ്യാ​പ​നം വെ​ള്ളി​യാ​ഴ്ച; ഫ​ല​പ്ര​ഖ്യാ​പ​നം സം​ബ​ന്ധി​ച്ചു​ള്ള എല്ലാ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യതായി പരീക്ഷാ ബോർഡ്

sslcതി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ൽ​സി ഫ​ല​പ്ര​ഖ്യാ​പ​നം വെ​ള്ളി​യാ​ഴ്ച ഉ​ണ്ടാ​യേ​ക്കും. ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള പ​രീ​ക്ഷാ ബോ​ർ​ഡ് ബു​ധ​നാ​ഴ്ച ചേ​രും.

ഈ ​ആ​ഴ്ച ത​ന്നെ ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തു​മെ​ന്നു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഫ​ല​പ്ര​ഖ്യാ​പ​നം സം​ബ​ന്ധി​ച്ചു​ള്ള മ​റ്റു ന​ട​പ​ടി​ക​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​യ​തി​നാ​ൽ ഇ​നി പ​രീ​ക്ഷാ ബോ​ർ​ഡ് ചേ​ർ​ന്ന് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ തീ​യ​തി പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യാ​ൽ മ​തി.

Related posts