വിവാദങ്ങൾക്കൊടുവിൽ ന​ട​ൻ മോ​ഹ​ൻലാ​ൽ മു​ഖ്യാ​തി​ഥി​യാ​യുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്

തി​രു​വ​നന്ത​പു​രം: വി​വാ​ദ​ങ്ങ​ൾ​ക്കും സം​വാ​ദ​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കി​യ സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് വി​ത​ര​ണം ഇ​ന്ന് ന​ട​ക്കും. നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും.സി​നി​മാ-​സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി എ.​കെ.​ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ച​ല​ച്ചി​ത്ര ന​ട​ൻ മോ​ഹ​ൻലാ​ൽ മു​ഖ്യാ​തി​ഥി​യാ​യിരിക്കും. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മ​ന്ത്രി​മാ​രാ​യ ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ, മാ​ത്യൂ ടി. ​തോ​മ​സ്, എ.​കെ.​ശ​ശീ​ന്ദ്ര​ൻ, രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി, മേ​യ​ർ വി.​കെ.​പ്ര​ശാ​ന്ത് എ​ന്നി​വ​രും ചങ്ങിൽ പങ്കെടുക്കും.

മോ​ഹ​ൻ​ലാ​ലി​നെ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​നെ​തി​രെ നേ​ര​ത്തെ ച​ല​ച്ചി​ത്ര രം​ഗ​ത്തെ ഒ​രു വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്ത് വ​ന്നി​രു​ന്നു. മോ​ഹ​ൻ​ലാ​ലി​നെ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് മോ​ഹ​ൻ​ലാ​ലി​നെ മു​ഖ്യാ​തി​ഥി​യാ​യി ചടങ്ങിലേക്ക് ക്ഷ​ണി​ച്ച​ത്.

Related posts