പൂതന പ്രയോഗം;  മ​ന്ത്രി സു​ധാ​ക​ര​നെ​തി​രെ​യു​ള്ള അ​ന്വേ​ഷ​ണം  അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്ന് യു​ഡി​എ​ഫ്

തു​റ​വൂ​ർ: യു​ഡി​എ​ഫ് അ​രൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​നെ​തി​രെ പൂ​ത​ന​യെ​ന്ന് പ​രാ​മ​ർ​ശം ന​ട​ത്തി ആ​ക്ഷേ​പി​ച്ച മ​ന്ത്രി ജി. ​സു​ധാ​ക​ര​നെ​തി​രെ ഷാ​നി​മോ​ളും യു​ഡി​എ​ഫ് ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി​യും ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​നും ജി​ല്ലാ ക​ള​ക്ട​ർ​ക്കും ന​ൽ​കി​യ കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ സ​ർ​ക്കാ​ർ ബാ​ഹ്യ​സ​മ്മ​ർ​ദം ന​ട​ത്തു​ന്ന​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം.​ലി​ജു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

മ​ന്ത്രി ജി.​സു​ധാ​ക​ര​നെ​തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തു​വ​രെ മ​ഹി​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന​ത​ല​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ൾ സി​പി​എം നേ​താ​ക്ക​ൾ ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് സ​ഹാ​യം തേ​ടു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി തോ​മ​സ് ഐ​സ​ക്കും പി.​ജ​യ​രാ​ജ​നും തു​റ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഉ​ന്ന​ത​രാ​യ ചി​ല ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളു​ടെ വ​സ​തി​യി​ലെ​ത്തി അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടി​നു​ള്ള ധാ​ര​ണ​യു​ണ്ടാ​ക്കി​യ​താ​യി ലി​ജു ആ​രോ​പി​ച്ചു.

ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​മ്യ​ഹ​രി​ദാ​സി​നെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ വി​ജ​യ​രാ​ഘ​വ​ൻ ന​ട​ത്തി​യി​രു​ന്നു. ഇ​തി​നെ​തി​രെ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​നും വ​നി​താ ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കി​യി​ട്ടും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കേ​സ് അ​ട്ടി​മ​റി​ച്ചു. സ്ത്രീ​വി​രു​ദ്ധ നി​ല​പാ​ടു​ക​ളാ​ണ് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളി​ൽ നി​ന്നു​മു​ണ്ടാ​കു​ന്ന​ത്. ജി​ല്ല ക​ല​ക്ട​റും മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും ക​ടു​ത്ത ബാ​ഹ്യ​സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് കേ​സെ​ടു​ക്കാ​നാ​വാ​ത്ത നി​സ​ഹാ​യ​വ​സ്ഥ​യി​ലാ​ണ്.

സം​ശു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി വ​രു​ന്ന സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​നെ ആ​ക്ഷേ​പി​ച്ച മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ മാ​പ്പ് പ​റ​യു​ക ത​ന്നെ വേ​ണ​മെ​ന്ന് മ​ഹി​ളാ​കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ല​തി​കാ​സു​ഭാ​ഷ് പ​റ​ഞ്ഞു. ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ർ​ക്കാ​ർ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന​താ​യും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. കെ​പി​സി​സി നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം റ്റി.​ജി. പ​ത്മ​നാ​ഭ​ൻ നാ​യ​ർ, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പി.​കെ.​ഫ​സ​ലു​ദ്ദീ​ൻ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts