സ്ട്രോബെറിയും ബ്ലൂബെറിയും നിറച്ച സമൂസ; ആർ ഐ പി പറഞ്ഞ് സോഷ്യൽ മീഡിയ

സ​മൂ​സ​ക​ൾ​ക്ക് ഭക്ഷണപ്രേമികളുടെ ഇടയിൽ എ​ന്നും ഒ​രു പ്ര​ത്യേ​ക സ്ഥാ​ന​മു​ണ്ട്. ഒ​രു ഉ​ത്സ​വ ആ​ഘോ​ഷ​മാ​യാ​ലും, അ​ല്ലെ​ങ്കി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി വ​രു​ന്ന അ​തി​ഥി​ക​ൾക്ക് വേണ്ടിയും ന​മ്മു​ടെ മേ​ശ​ക​ളെ അ​ല​ങ്ക​രി​ക്കു​ന്ന ല​ഘു​ഭ​ക്ഷ​ണ​മാ​ണ് സ​മോ​സ​ക​ൾ. എ​ന്നാൽ സ​മീ​പ​കാ​ല​ത്ത് ഈ ​എ​ളി​യ ല​ഘു​ഭ​ക്ഷ​ണ​ത്തി​ൽ പു​തി​യ പാ​ച​ക പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്. 

മ​ക്രോ​ണി സ​മൂ​സ​ക​ൾ, ബി​രി​യാ​ണി സ​മോ​സ​ക​ൾ, പി​ന്നെ ചോ​ക്ലേ​റ്റ് സ​മോ​സ​ക​ൾ എ​ന്നി​വയൊക്കെ ന​മ്മ​ൾ എ​ല്ലാ​വ​രും ക​ണ്ടു. എ​ന്നാ​ൽ സ്ട്രോ​ബെ​റി​,ബ്ലൂ​ബെ​റി സ​മൂ​സ​യാ​ണ് ഇ​പ്പോ​ൾ ത​രം​ഗ​മാ​യി​രി​ക്കു​ന്ന​ത്.

ഒ​രു ഫു​ഡ് ബ്ലോ​ഗ​ർ പ​ങ്കി​ട്ട ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ​യി​ൽ ഈ ​സ​മൂ​സ​ക​ളു​ടെ ഒ​രു ക്ലോ​സ​പ്പ് ന​മു​ക്ക് കാ​ണാ​ൻ ക​ഴി​യും. ആ​ദ്യം കാ​ണി​ച്ച​ത് സ്ട്രോ​ബെ​റി സ​മൂ​സ​യാ​ണ്. ക​ട്ടി​യു​ള്ള​തും ശീ​തീ​ക​രി​ച്ച​തു​മാ​യ പു​റം പാ​ളി​യു​ള്ള പി​ങ്ക് നി​റ​ത്തി​ലാ​ണ് ഇ​ത്. അ​ത് തു​റ​ന്ന് നോ​ക്കു​മ്പോ​ൾ ഉ​ള്ളി​ൽ അ​രി​ഞ്ഞ സ്ട്രോ​ബെ​റി​യും സ്ട്രോ​ബെ​റി സോ​സും കാ​ണാം.

തു​ട​ർ​ന്ന് ബ്ലൂ​ബെ​റി സ​മൂ​സ​ കാ​ണി​ക്കു​ന്നു. ബ്ലൂ​ബെ​റി സോ​സ് നി​റ​ച്ച നീ​ല നി​റ​മു​ള്ള സ​മൂ​സ. കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഒ​രു റെ​സ്റ്റോ​റ​ന്‍റി​ൽ ഈ ​അ​സാ​ധാ​ര​ണ സ​മൂ​സ​ക​ൾ 60 രൂ​പ​യ്ക്ക് ല​ഭ്യ​മാ​ണെ​ന്ന് വീ​ഡി​യോ​യു​ടെ അ​ടി​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു​ണ്ട്. 

നി​ര​വ​ധി​പേ​രാ​ണ് ഇ​തി​നോ​ട​കം വീ​ഡി​യോ ക​ണ്ട​ത്. പ​ക്ഷേ സ​മൂ​സ പ്രേ​മി​ക​ൾ ത​ങ്ങ​ളു​ടെ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ച് രംഗത്തെത്തിയിട്ടുണ്ട്. 

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Related posts

Leave a Comment