ബ്രൗൺ ഗേൾ ബിപാഷ! കോ​വി​ഡ് കാ​ല​ത്ത് മേ​ക്ക​പ്പി​ല്ലാ​ത്ത ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു വ​യ്ക്കു​ന്ന തി​ര​ക്കി​ലാ​ണ് ച​ല​ച്ചി​ത്ര താ​ര​ങ്ങ​ൾ

കോ​വി​ഡ് കാ​ല​ത്ത് മേ​ക്ക​പ്പി​ല്ലാ​ത്ത ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു വ​യ്ക്കു​ന്ന തി​ര​ക്കി​ലാ​ണ് ച​ല​ച്ചി​ത്ര താ​ര​ങ്ങ​ൾ. ബോ​ളി​വു​ഡ് താ​രം ബി​പാ​ഷ ബ​സു​വി​ന്‍റെ മേ​ക്ക​പ്പി​ല്ലാ​ത്ത ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി​രി​ക്കു​ന്ന​ത്.

ബ്രൗ​ൺ ഗേ​ൾ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ബി​പാ​ഷ ത​ന്‍റെ മേ​ക്ക​പ്പി​ല്ലാ​ത്ത ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്. നി​ങ്ങ​ളെ സ്നേ​ഹി​ക്കൂ എ​ന്നും താ​രം കു​റി​ച്ചി​ട്ടു​ണ്ട്.

ബോ​ളി​വു​ഡ് ലോ​ക​ത്തെ ഗ്ലാ​മ​ര്‍ ന​ടി​യും മോ​ഡ​ലു​മാ​ണ് ബി​പാ​ഷ ബ​സു. 1996 മു​ത​ല്‍ മോ​ഡ​ലിം​ഗി​ലേ​ക്കെ​ത്തി​യ ബി​പാ​ഷ 2001ൽ “അ​ജ്ന​ബീ’ എ​ന്ന സി​നി​മ​യി​ലൂ​ടെ അ​ര​ങ്ങേ​റ്റം ന​ട​ത്തി.

ബോ​ളി​വു​ഡി​ന് പു​റ​മെ ത​മി​ഴ്, തെ​ലു​ങ്ക്, ബം​ഗാ​ളി, ഇം​ഗ്ലീ​ഷ് ചി​ത്ര​ങ്ങ​ളി​ൽ ബി​പാ​ഷ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 41 കാ​രി​യാ​യ ബി​പാ​ഷ ഇ​തി​ന​കം അ​മ്പ​തി​ലേ​റെ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ച് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

ജി​സം, ബ​ർ​സാ​ത്ത്, നോ ​എ​ൻ​ട്രി, ഓം​കാ​ര, റേ​സ്, ബ​ച്ച്നേ എ ​ഹ​സീ​ന തു​ട​ങ്ങി നി​ര​വ​ധി സി​നി​മ​ക​ളി​ലെ ഗ്ലാ​മ​ർ വേ​ഷ​ങ്ങ​ളി​ലൂ​ടെ ബോ​ളി​വു​ഡി​ലെ സെ​ക്സ് സിം​ബ​ലാ​യി മാ​റി ബി​പാ​ഷ. 2002ൽ ​വി​ക്രം ഭ​ട്ട് സം‌​വി​ധാ​നം ചെ​യ്ത രാ​സ് എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​തോ​ടെ​യാ​ണ് ഏ​റെ ശ്ര​ദ്ധ നേ​ടി​യ​ത്.

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും സെ​ക്‌​സി​യാ​യ സ്ത്രീ​യാ​യി ഒ​രു കാ​ല​ത്ത് മാ​ധ്യ​മ​ങ്ങ​ള്‍ വാ​ഴ്ത്തി​യി​രു​ന്ന ന​ടി​യാ​ണ് ബി​പാ​ഷ. “എ​ലോ​ൺ’ എ​ന്ന ചി​ത്ര​ത്തി​ൽ ഒ​രു​മി​ച്ച​ഭി​ന​യി​ച്ച ക​ര​ൺ സി​ങ് ഗ്രോ​വ​റു​മാ​യി 2016ൽ ​ബി​പാ​ഷ വി​വാ​ഹി​ത​യാ​യി. വി​വാ​ഹ​ശേ​ഷം സി​നി​മ​യി​ൽ അ​ത്ര സ​ജീ​വ​മ​ല്ലെ​ങ്കി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഏ​റെ സ​ജീ​വ​മാ​ണ് ബി​പാ​ഷ.

Related posts

Leave a Comment