തെ​രു​വു​നാ​യ ഭീ​തി​യി​ൽ പീ​രു​മേ​ട്: ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ക​ടി​യേ​റ്റ​ത് 14 പേ​ർ​ക്ക്

പീ​രു​മേ​ട്: പീ​രു​മേ​ടും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും തെ​രു​വു​നാ​യ ഭീ​തി​യി​ൽ. ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ലാ​യി വി​ദ്യാ​ർ​ഥി​നി​യും അ​തി​ഥി തൊ​ഴി​ലാ​ളി​യു​മ​ട​ക്കം 14 പേ​ർ​ക്കാ​ണ് തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ​ല്ലാം പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ ആ​ദ്യ സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യ​ത്. പ​ഴ​യ പാ​മ്പ​നാ​ർ സ്വ​ദേ​ശി കു​മാ​ർ (44), ലാ​ൻ​ഡ്രം സ്വ​ദേ​ശി​നി​യാ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി, അ​തി​ഥി തൊ​ഴി​ലാ​ളി​യാ​യ ആ​ഷി​ക് (18) എ​ന്നി​വ​രു​ൾ​പ്പെ​ടെ നാ​ല് പേ​ർ​ക്കാ​ണ് ഞാ​യ​റാ​ഴ്ച ക​ടി​യേ​റ്റ​ത്. റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന കു​മാ​റി​നെ നാ​യ ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ശ​രീ​ര​മാ​സ​ക​ലം ക​ടി​യേ​റ്റ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​യ്ക്കും കാ​ലു​ക​ൾ​ക്കും ഗു​രു​ത​ര​മാ​യ മു​റി​വു​ക​ളു​ണ്ട്. ലാ​ൻ​ഡ്ര​ത്തു​വ​ച്ചാ​ണ് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ തെ​രു​വ് നാ​യ ആ​ക്ര​മി​ച്ച​ത്. പെ​ൺ​കു​ട്ടി​യു​ടെ ശ​രീ​ര​മാ​സ​ക​ലം നാ​യ ക​ടി​ച്ചു​കീ​റി പ​രി​ക്കേ​ൽ​പ്പി​ച്ചു. വ​ഴി​യാ​ത്ര​യ്ക്കി​ട​യി​ലാ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​യാ​യ ആ​ഷി​ക്കി​ന് ക​ടി​യേ​റ്റ​ത്.

തി​ങ്ക​ളാ​ഴ്ച പ​ത്തു​പേ​ർ​ക്കു​കൂ​ടി തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​തോ​ടെ നാ​ട്ടു​കാ​ർ പൂ​ർ​ണ​മാ​യും ഭീ​തി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. റാ​ണി കോ​വി​ൽ സ്വ​ദേ​ശി​ക​ളാ​യ സു​മ (49), ഉ​മ (38), സി​റാ​ജു​ദീ​ൻ, കു​ട്ടി​ക്കാ​നം സ്വ​ദേ​ശി സ​ന്തോ​ഷ് (51), പ​ഴ​യ പാ​മ്പ​നാ​ർ സ്വ​ദേ​ശി​ക​ളാ​യ മു​ര​ളി (58), ജോ​ൺ (49), സു​ന്ദ​ര ഗോ​പാ​ല​ൻ, ക​ല്ലാ​ർ സ്വ​ദേ​ശി ബാ​ല​ൻ (58), ചി​ദം​ബ​രം സ്വ​ദേ​ശി ര​ഞ്ജ​ൻ (72), പാ​മ്പ​നാ​ർ സ്വ​ദേ​ശി ഷ​ൺ​മു​ഖ സു​ന്ദ​രം എ​ന്നി​വ​രാ​ണ് തി​ങ്ക​ളാ​ഴ്ച നാ​യു​ടെ ക​ടി​യേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്.

പീ​രു​മേ​ട്ടി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യം അ​തി​രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും പ്ര​ത്യേ​കി​ച്ച് സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കും റോ​ഡി​ലി​റ​ങ്ങാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്.

Related posts

Leave a Comment