ഇങ്ങനെയും പ്രതിഷേധിക്കാം! 40 ദിവസമായി തുടരുന്ന സമരം; കേന്ദ്രസര്‍ക്കാരിനെതിരേ മൂത്രംകുടിച്ച് പ്രതിഷേധിച്ച് തമിഴ്‌നാട് കര്‍ഷകര്‍

farmers_2204

ന്യൂ​ഡ​ൽ​ഹി: 40 ദിവസമായി തുടരുന്ന സമരത്തിനു നേർക്കു ക​ണ്ണ​ട​യ്ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രേ മൂ​ത്രം​കു​ടി​ച്ച് പ്ര​തി​ഷേ​ധ​വു​മാ​യി ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള ക​ർ​ഷ​ക​ർ. ജ​ന്ത​ർ മ​ന്ദ​റി​ൽ സ​മ​രം ന​ട​ത്തു​ന്ന ക​ർ​ഷ​ക​രാ​ണ് മൂ​ത്രം ശേ​ഖ​രി​ച്ച് കു​ടി​ച്ച​ത്.

ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ മ​ലം ഭ​ക്ഷി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് സ​മ​ര​നേ​താ​ക്ക​ൾ അ​റി​യി​ച്ചു. കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​ക, ദു​രി​താ​ശ്വാ​സ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് ക​ർ​ഷ​ക​ർ ഉ​ന്ന​യി​ക്കു​ന്ന​ത്. മോ​ശം കാ​ലാ​വ​സ്ഥ മൂ​ല​മു​ണ്ടാ​യ വ്യാ​പ​ക കൃ​ഷി​നാ​ശ​ത്തി​ൽ സ​ർ​വ​വും ന​ശി​ച്ച ത​മി​ഴ്നാ​ട്ടി​ലെ ക​ർ​ഷ​ക​ർ ഒ​രു​മാ​സ​ത്തി​ല​ധി​ക​മാ​യി ജ​ന്ത​ർ മ​ന്ദ​റി​ൽ സ​മ​രം ചെ​യ്തു​വ​രി​ക​യാ​ണ്.

Related posts